'ജോക്കർ എന്ന് വിളിച്ചത് അദ്ദേഹത്തിനെയല്ല, ആ സിനിമയിലെ കഥാപാത്രത്തെ'; പ്രഭാസ് മികച്ച നടനെന്ന് അർഷാദ് വാർസി

ജോക്കർ എന്ന് വിളിച്ചത് പ്രഭാസിനെ അല്ലെന്നും അല്ലെന്നും കൽക്കിയിലെ കഥാപാത്രത്തെയാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ അർഷാദ് വാർസി. നേരത്തെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണിപ്പോൾ വിശദീകരണവുമായി അർഷാദ് വാർസി മുന്നോട്ട് വന്നിരിക്കുന്നത്. IIFA 2024 അവാർഡിന്റെ റെഡ് കാർപെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അർഷാദ് വാർസി ഇക്കാര്യം പറഞ്ഞത്.

കൽക്കി എന്ന ചിത്രം തനിക്കിഷ്ടമായില്ലന്നും പ്രഭാസ് ഒരു കോമാളിയെപ്പോലെ ആയിരുന്നുവെന്നും വ്യക്തമാക്കി മുൻപ് അർഷാദ് വാർസി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരുന്നു. കൽക്കി കണ്ടപ്പോൾ പ്രഭാസിന്റെ കാര്യത്തിൽ സങ്കടമാണ് തോന്നുന്നത്. ഒരു കോമാളിയെപ്പോലെയായിരുന്നു പ്രഭാസ്. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? എനിക്ക് ഒരു ‘മാഡ് മാക്സ്’ ആയിരുന്നു കാണേണ്ടിയിരുന്നത്. ഒരു മെൽ ഗിബ്‌സണെ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്? എന്തിനായിരുന്നു അങ്ങനെ സിനിമ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല’, എന്നായിരുന്നു അർഷാദ് വാർസി മുമ്പ് പറഞ്ഞ വിവാദപരാമർശം.

സാംദിഷ് ഭാട്ടിയക്ക് നൽകിയ പോഡ്‌കാസ്റ്റിൽ ആയിരുന്നു അർഷാദ് വാർസി പ്രഭാസിനെതിരായ പരാമർശം നടത്തിയത്. പിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടെ കൽക്കിയുടെ സംവിധായകൻ നാഗ് അശ്വിനും അർഷാദ് വാർസിക്കെതിരെ രംഗത്തെത്തുകയുണ്ടായി. അർഷാദ് സാബ് തന്റെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും പക്ഷെ സാരമില്ല, അദ്ദേഹത്തിന്റെ കുട്ടികൾക്ക് ബുജ്ജി കളിപ്പാട്ടങ്ങൾ അയച്ചു നൽകുമെന്നും നാഗ് അശ്വിൻ പറഞ്ഞിരുന്നു.

‘കൽക്കി 2 ‘ ആദ്യ ഷോ കണ്ടിറങ്ങുന്നവർ പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി താൻ കഠിനാധ്വാനം ചെയ്യുമെന്നും നാഗ് അശ്വിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പ്രഭാസിനെതിരായ തന്റെ പരാമർശത്തിൽ അർഷാദ് വാർസി മറുപടി നൽകിയിരിക്കുന്നത്. പ്രഭാസ് ഒരു മികച്ച നടനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും അത് പ്രഭാസ് പലയാവർത്തി തെളിയിച്ചതുമാണെന്നും അർഷാദ് വാർസി പറയുന്നു. എന്നാൽ ഒരു നല്ല നടന് മോശം കഥാപാത്രം നൽകുമ്പോൾ, അത് പ്രേക്ഷകർക്ക് നിരാശ മാത്രമാണ് നൽകുകയെന്നും അർഷാദ് വാർസി കൂട്ടിച്ചേർത്തു.

Latest Stories

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റു; ബാലാജിയടക്കം 4 പുതിയ മന്ത്രിമാർ

നിലമ്പൂരില്‍ വിശദീകരണ യോഗവുമായി പിവി അന്‍വര്‍; സാക്ഷിയായി ജനസാഗരം

ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്: നവ്യ നായർ

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ

കള്ളങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ ടൈഗര്‍ റോബി തിരികെ നാട്ടിലേക്ക്; വിമാനത്താവളത്തിലെത്തിച്ചത് പൊലീസ് കാവലില്‍

'വീണ്ടും ലാസ്‌വേഗാസിൽ പൂർണ നഗ്നനായി ട്രംപ്'; 2016 ന്റെ തനി ആവർത്തനമെന്ന് നെറ്റിസൺസ്

പൊട്ടിത്തെറിക്കും മുന്നേ തുളച്ചുകയറുന്ന 'ബങ്കർ ബസ്റ്റർ' ബോംബ് !