കലാഭവന്‍ ഷാജോണ്‍ നായകന്‍, 'ബ്രഹ്‌മപുരം' സിനിമയാകുന്നു; ഷൂട്ടിംഗ് ആരംഭിച്ചു

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം സിനിമയാകുന്നു. ‘ഇതുവരെ’ എന്ന് പേരിട്ട ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ ആണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അനില്‍ തോമസ് ആണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുക. ടൈറ്റസ് പീറ്റര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍ തോമസ്. അതേസമയം, ബ്രഹ്‌മപുരത്തെ തീപിടുത്തത്തിന് ശേഷം വിഷപ്പുക അടങ്ങുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു ചിത്രം വരുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.

മാര്‍ച്ച് 2ന് വൈകിട്ടാണ് ബ്രഹ്‌മപുരത്ത് തീപടര്‍ന്നത് എന്നാണ് സിസിടിവികളില്‍ നിന്നും ലഭ്യമാകുന്ന വിവരം. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ബയോമൈനിങ് ഏറ്റെടുത്ത സോണ്‍ട ഇന്‍ഫ്രാടെക്കിന് എതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍