പുലിയല്ല അത് പ്ലാസ്റ്റിക് ബോള്‍ മാത്രം; ആര്‍ആര്‍ആറിന്റെ വി.എഫ്.എക്‌സ് വീഡിയോ

രാം ചരണിനെയും ജൂനിയര്‍ എന്‍ടിആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ വിഎഫ്എക്‌സ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഇടവേളയ്ക്കു തൊട്ടുമുമ്പുളള സംഘട്ടന രംഗത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വിഡിയോ ആണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആര്‍ആര്‍ആര്‍ സിനിമയിലെ മാസ് രംഗങ്ങളിലൊന്നാണ് മൃഗങ്ങളെ ആയുധമാക്കിയുള്ള ജൂനിയര്‍ എന്‍ടിആറിന്റെ യുദ്ധം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് കടുവയെയും പുലിയെയും മാനിനെയുമൊക്കെ കൊണ്ടുവരുന്നത്.

പുലിക്കു പകരം പ്ലാസ്റ്റിക് ബോള്‍ ആയിരുന്നു ചിത്രീകരണ സമയത്ത് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതെന്ന് വിഡിയോയില്‍ കാണാം.

വി. ശ്രീനിവാസ് മോഹന്‍ ആണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ചുമതല നിര്‍വഹിച്ചത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍. വിദേശത്തുനിന്നുള്ള ടീമും വിഎഫ്എക്‌സിനായി കൈ കോര്‍ത്തു.