'മാസ്സാണ് മനസ്സുമാണ്' ; വേട്ടക്കാരന്‍ ഇട്ടിമാണി; ശ്രദ്ധ നേടി പുതിയ പോസ്റ്റര്‍

പോസ്റ്ററുകളിലെ വ്യത്യസ്ത ലുക്കുകള്‍ കൊണ്ട് ചര്‍ച്ചയാവുകയാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രം ഇട്ടിമാണി.മോഹന്‍ലാലിന്റെ  മാര്‍ഗ്ഗംകളി വേഷത്തിലുള്ള ആദ്യ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ വിന്റേജ് ലുക്കില്‍ ഒരു കൈയില്‍ തോക്കും മറുകൈയില്‍ കോഴിയെയുമായി നടന്നു വരുന്ന ഒരു വേട്ടക്കാരന്‍ ലുക്കാണ് പുറത്തു വിട്ടിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ മലയാളം റിലീസ് ആയി ഓണത്തിന് എത്തിക്കാന്‍ ആണ് പ്ലാന്‍.

പോസ്റ്ററിലെ ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇട്ടിമാണി മാസുമാണ് മനസ്സുമാണ് എന്നാണ് ആ പോസ്റ്റര്‍ ക്യാപ്ഷന്‍ പറയുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്‌സ് ആണ്. മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താര നിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായി എത്തിയ ലൂസിഫര്‍ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആയി മാറിയിരുന്നു.

Latest Stories

IPL 2025: കെഎല്‍ രാഹുലും കാന്താര സിനിമയും തമ്മിലുളള ബന്ധം, ഈ വീഡിയോ പറയും, ആ ഐക്കോണിക് സെലിബ്രേഷന് പിന്നില്‍, പൊളിച്ചെന്ന് ആരാധകര്‍

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്; വീണ വിജയന് സമന്‍സ് അയയ്ക്കും

തിയേറ്ററില്‍ പരാജയമായ മലയാള ചിത്രങ്ങള്‍, 5 കോടിക്ക് മുകളില്‍ പോയില്ല! ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ച് 'ഛാവ'യും

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും

IPL 2025: ഒരോവറില്‍ അഞ്ച് സിക്‌സടിച്ചവനെയൊക്കെ എന്തിനാണ് തഴയുന്നത്, അവന് ബാറ്റിങ് പൊസിഷനില്‍ മാറ്റം കൊടുക്കണം, നിര്‍ദേശവുമായി സൗരവ് ഗാംഗുലി

പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ ഓഹരികള്‍ വിറ്റഴിക്കേണ്ട; ഓഹരികള്‍ ഈട് നല്‍കിയാല്‍ ജിയോഫിന്‍ ഒരു കോടി വരെ തരും

ജസ്റ്റിസ് ലോയയുടെ മരണം: 'ഡമോക്ലീസിന്റെ വാൾ' പോലെ മോദിയുടെയും ഷായുടെയും തലയ്ക്ക് മുകളിൽ തൂങ്ങുന്ന കേസ്, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇന്നും തുടരുന്ന ദുരൂഹത...

IPL 2025: കൊല്‍ക്കത്ത-ചെന്നൈ മത്സരത്തില്‍ എന്റെ ഇഷ്ട ടീം അവരാണ്, കാരണമിതാണ്, തുറന്നുപറഞ്ഞ് വീരേന്ദര്‍ സെവാഗ്‌

ചൈനയ്ക്ക് വച്ചത് ആപ്പിളിന് കൊണ്ടു; ഇന്ത്യയില്‍ തകൃതിയായി നിര്‍മ്മാണവും കയറ്റുമതിയും; ഞായറാഴ്ച പോലും അവധി ഇല്ല; ആറ് വിമാനത്തിലായി കയറ്റി അയച്ചത് 600 ടണ്‍ ഐഫോണുകള്‍

'സീരിയില്‍ കിസ്സര്‍' എന്ന വിശേഷണം അരോചകമായി, നല്ല സിനിമ ചെയ്താല്‍ 'ഇതില്‍ അത് ഇല്ലല്ലോ' എന്ന് ആളുകള്‍ പറയും: ഇമ്രാന്‍ ഹാഷ്മി