മാപ്രാണം വര്‍ക്കി, ജോജി പോത്തന്‍, സുഗുണന്‍; പിന്നെ ചൈനീസ് ഭാഷയില്‍ അഗ്രഗണ്യനായ ഇട്ടിമാണിയും

ലൂസിഫര്‍ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. പ്രേക്ഷകര്‍ ഏരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ക്യാപക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വന്നു തുടങ്ങി. അജു വര്‍ഗീസ് അവതരിപ്പിക്കുന്ന സുഗുണന്‍, ഹരീഷ് കണാരന്റെ ജോജി പോത്തന്‍, സലിം കുമാറിന്റെ മാപ്രാണം വര്‍ക്കി എന്നീ ക്യാരക്ടര്‍ പോസ്റ്ററുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ചിരിരാജാക്കന്മാര്‍ക്കൊപ്പം ചൈനീസ് ഭാഷയില്‍ “അഗ്രഗണ്യനായ” ഇട്ടിമാണിയും കൂടി ചേരുമ്പോള്‍ രസിക്കാന്‍ ഏറെയുണ്ടാവുമെന്നു തന്നെയാണ് പ്രേക്ഷക പ്രതീക്ഷ.

Image may contain: 1 person, text

ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്നലെ റിലീസ് ചെയ്തിരുന്നു. മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ കെ.പി.എ.സി ലളിതയുടെയും കഥാപാത്രങ്ങള്‍ ചൈനീസില്‍ സംസാരിക്കുന്നതാണ് ടീസറിന്റെ ഹൈലൈറ്റ്. ചിരിക്കൂട്ടുമായി സിദ്ധിഖും സലിം കുമാറും ടീസറിലുണ്ട്. മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ടീസറിന് ഇതിനോടകം മൂന്നു ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായി.

Image may contain: 1 person, text

Image may contain: 1 person, text

ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന് ഒപ്പം വമ്പന്‍ താരനിര ആണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'