ജെ.സി ഡാനിയൽ പുരസ്കാരം; മികച്ച നടൻ ജോജു ജോർജ്, ദുര്‍ഗ്ഗ കൃഷ്ണ മികച്ച നടി

2021 ലെ ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ ജോജു ജോർജ്. മികച്ച നടി ദുര്‍ഗ്ഗ കൃഷ്ണ. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ ജോജുവിന്റെ അഭിനയത്തിനാണ് പുരസ്കാരം. ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുർഗ കൃഷ്ണയെ മികച്ച നടിയുമായി തിരഞ്ഞെടുത്തത്. കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹ’മാണ് മികച്ച ചിത്രം.

അഹമ്മദ് കബീറാണ് മികച്ച സംവിധായകൻ, ചിത്രം മധുരം. മികച്ച അഭിനേതാവിനുള്ള സ്പെഷൽ ജൂറി പുരസ്കാരം ഉണ്ണിമുകുന്ദനാണ് (മേപ്പടിയാൻ). ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച തിരക്കഥാകൃത്തിന് ചിദംബരം എസ്, പൊതുവാളും (ജാൻ.എ.മൻ) ഛായാഗ്രഹണത്തിന് ലാൽ കണ്ണനും (തുരുത്ത്) പുരസ്കാരം ലഭിച്ചു.

മറ്റു പുരസ്കാര ജേതാക്കൾ

സ്വഭാവനടൻ: രാജു തോട്ടം (ഹോളിഫാദർ)
സ്വഭാവനടി: നിഷ സാരംഗ് (പ്രകാശൻ പറക്കട്ടെ)
അവലംബിത തിരക്കഥ: ഡോ. ജോസ് കെ. മാനുവൽ (ഋ)
ഗാനരചയിതാവ്: പ്രഭാവർമ (ഉരു, ഉൾക്കനൽ)
സംഗീത സംവിധാനം (ഗാനം): അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)
പശ്ചാത്തല സംഗീത സംവിധാനം: ബിജിബാൽ (ലളിതം സുന്ദരം, ജാൻ.എ.മൻ)
ഗായകൻ: വിനീത് ശ്രീനിവാസൻ (മധുരം, പ്രകാശൻ പറക്കട്ടെ)
ഗായികമാർ: അപർണ രാജീവ് (തുരുത്ത്) മഞ്ജരി (ആണ്. ഋ)
ചിത്രസംയോജനം: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
കലാസംവിധാനം: മുഹമ്മദ് ബാവ (ലളിതം സുന്ദരം)
ശബ്ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ (ധരണി)
വസ്ത്രാലങ്കാരം: സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)
മേക്കപ്പ്: റോണക്സ് സേവ്യർ (സാറാസ്, നായാട്ട്)
നവാഗത സംവിധായകർ: വിഷ്ണു മോഹൻ (മേപ്പടിയാൻ), ബ്രൈറ്റ് സാം റോബിൻ (ഹോളിഫാദർ)
മികച്ച ബാലചിത്രം: കാടകലം (സംവിധാനം: ഡോ. സഖിൽ രവീന്ദ്രൻ)
ബാലതാരം (ആൺ): സൂര്യകിരൺ പി.ആർ. (മീറ്റ് എഗെയ്ൻ)
ബാലതാരം (പെൺ); ആതിഥി ശിവകുമാർ (നിയോഗം)

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ