ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേൽ പുരസ്കാരം മുതിർന്ന സംവിധായകൻ കെ പി കുമാരന്. സാംസ്കാരിക മന്ത്രി വി.എൻ. വാസവനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഗായകൻ പി ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് കെ പി കുമാരനെ പുരസ്‍കാരത്തിനായി തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാറിൻറെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേൽ അവാർഡ്.

അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന ജെ.സി. ഡാനിയേൽ പുരസ്കാരം ഓഗസ്റ്റ് 3ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണൻറെ അരങ്ങേറ്റ ചിത്രം സ്വയംവരത്തിൻറെ സഹരചയിതാവായി സിനിമാരംഗത്തേക്ക് എത്തിയ കെ പി കുമാരൻ പത്തോളം ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്.

1938ൽ തലശ്ശേരിയിൽ ജനിച്ച അദ്ദേഹം സിനിമയിൽ എത്തുന്നതിനു മുൻപേ പരീക്ഷണാത്മക നാടന പ്രസ്ഥാനങ്ങളുമായി സഹകരിച്ചിട്ടുണ്ട്. സി ജെ തോമസിൻറെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീടാണ് സ്വയംവരത്തിൻറെ സഹ തിരക്കഥാകൃത്തായി എത്തുന്നത്. മൂന്നു വർഷത്തിനു ശേഷം 1975ൽ അതിഥി എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

തോറ്റം, രുഗ്‍മിണി, നേരം പുലരുമ്പോൾ, ആദിപാപം, തേൻതുള്ളി, കാട്ടിലെ പാട്ട്, തേൻതുള്ളി, ആകാശഗോപുരം, ഈ വർഷം പുറത്തെത്തിയ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. കുമാരനാശാൻറെ ജീവിതം പകർത്തിയ ചിത്രമായിരുന്നു ഇത്. ജെ സി ഡാനിയേൽ പുരസ്‍കാരം വലിയ സന്തോഷവും ആശ്വാസവുമാണെന്നാണ് കെ പി കുമാരൻ പ്രതികരിച്ചു. പുരസ്കാരം കുമാരനാശാന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്