ദേവി ലുക്കില്‍ സ്‌കൂട്ടര്‍ ഓടിച്ച് മഞ്ജു വാര്യര്‍; സന്തോഷ് ശിവന്റെ 'ജാക്ക് ആന്‍ഡ് ജില്‍' ഫസ്റ്റ് ലുക്കുമായി മോഹന്‍ലാല്‍

സന്തോഷ് ശിവന്‍ ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് താരം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേര്‍ന്നാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.തിരക്കഥ: സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം, അസോസിയേറ്റ് ഡയറക്ടര്‍: കുക്കു സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, ആര്‍ട്ട് ഡയറക്ടര്‍: അജയന്‍ ചാലിശ്ശേരി, എഡിറ്റര്‍: രഞ്ജിത് ടച്ച് റിവര്‍, വിഎഫ്എക്‌സ് (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ് :ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം: സമീറ സനീഷ്

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്