എസ് എല്‍പുരം ജയസൂര്യയുടെ സംവിധാനത്തിലൊരുങ്ങുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയല്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ദിലീപ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിത്രത്തിലെ ജാക്‌സണ്‍ മാത്യു വ്യത്യസ്തനാണെന്നാണ് സംവിധായകന്‍ പറയുന്നത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ജാക്ക് ഡാനിയലിനെക്കുറിച്ച് മനസ്സുതുറന്നത്.
ബോഡി ലാംഗ്വേജ്, സംസാരം എന്നിങ്ങനെ ദിലീപ് എന്ന നടന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ഡാനിയല്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജാക്ക് ആന്‍ഡ് ഡാനിയല്‍ എന്നത് ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളുടെ പേരാണ്. തുല്യപ്രധാന്യമുള്ള നായക കഥാപാത്രങ്ങളാണ് ജാക്ക് ആന്‍ഡ് ഡാനിയേല്‍. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ജാക്ക്‌സണ് മാത്യു, അര്‍ജുന്‍ സാറിന്റെ കഥാപാത്രമാണ് ഡാനിയല്‍ അലക്‌സാണ്ടര്‍. നല്ലൊരു ആക്ഷന്‍ത്രില്ലറാണ് ചിത്രം. ഒരു സിനിമക്ക് വേണ്ടുന്ന എല്ലാ ചേരുവകളും അടങ്ങിയതാണ് ജാക്ക് ആന്‍ഡ് ഡാനിയേല്‍. ജയസൂര്യ പറയുന്നു.
2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഹ്യൂമറിനും ആക്ഷനും സെന്റിമെന്റ്സിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്.
എന്‍ജികെ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം. കോടികള്‍ മുടക്കി ഒരുങ്ങുന്ന ചിത്രം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.