‘ആരമ്പമ്പോ' ; ജാക് ഡാനിയലിലെ പുതിയ പാട്ട് എത്തി.

2007–ൽ പുറത്തിറങ്ങിയ ” സ്പീഡ് ട്രാക്ക്” എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്.എൽ പുരം ജയസൂര്യയും ഒരുമിക്കുന്ന ജാക് ഡാനിയൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ‘ആരമ്പമ്പോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നു.

ഹരിനാരായണനും ഷാൻ റഹ്‌മാനും ചേർന്നാണ് ഈ ഗാനം ഒരുക്കിയിട്ടുള്ളത്. ഷാൻ റഹമാനും നിരഞ്ജ് സുരേഷും ചേർന്നാണ് ഈ പാട്ട് പാടിയത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് പുറത്തിറങ്ങുന്നത്. ഗാനത്തിന്റെ വീഡിയോ എന്ന് പുറത്തിറങ്ങും എന്ന് വ്യക്തമല്ല.

Read more

അഞ്ജു കുര്യൻ ആണ് ജാക്ക് ഡാനിയലിലെ നായിക. തെന്നിന്ത്യൻ ആക്ഷൻ താരം അർജുൻ സർജ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. അജു വർഗ്ഗീസ് ദേവൻ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമീന്‍സ് ഫിലിംസ് ആണ് ജാക് ഡാനിയൽ നിർമിക്കുന്നത്. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.