ബ്രൂസ്‌ലീക്ക് മുമ്പില്‍ കടുത്ത വേദന അഭിനയിച്ച് കിടന്നു, കാരണമിതാണ്: ജാക്കി ചാന്‍

ഹോളിവുഡിന്റെ പ്രിയ ആക്ഷന്‍ ഹീറോയാണ് ജാക്കി ചാന്‍. കുങ്ഫുവിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരം ലോകത്തിന്റെ തന്നെ ആക്ഷന്‍ ഇതിഹാസമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രൂസ് ലീക്ക് മുന്നില്‍ കടുത്ത വേദന അഭിനയിച്ച് കിടന്നതിന്റെ കഥയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക്കി ചാന്‍ വ്യക്തമാക്കിയത്.

ബ്രൂസ് ലീയുടെ അവസാന ചിത്രമായ “എന്റര്‍ ദ ഡ്രാഗണി”ല്‍ സ്റ്റണ്ട് മാസ്റ്ററായി ജാക്കി ചാനും ഉണ്ടായിരുന്നു. “”അന്ന് ബ്രൂസ് ലീയ്ക്കൊപ്പം സ്റ്റണ്ട് അഭിനയിക്കുമ്പോള്‍ ഞാന്‍ നന്നേ ചെറുപ്പമായിരുന്നു. ക്യാമറയ്ക്ക് പിറകില്‍ നിന്നാണ് ബ്രൂസ് ലീയെ കണ്ടത്. പെട്ടന്ന് ഞാന്‍ മുന്നോട്ട് ഓടി. കണ്ണിലാകെ ഇരുട്ടായിരുന്നു. അദ്ദേഹം വടി ഒന്ന് വീശി. അത് കൊണ്ടത് എന്റെ തലയുടെ വലതുഭാഗത്ത്. പെട്ടന്ന് തല കറങ്ങി. ഞാന്‍ ബ്രൂസ് ലീയെ നോക്കുമ്പോള്‍ അദ്ദേഹം സംവിധായകന്‍ കട്ട് പറയും വരെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.””

“”എന്നെ കണ്ടതോടെ വടി വലിച്ചെറിഞ്ഞ് ദൈവമേ എന്നു വിളിച്ച് എന്റടുത്തേയ്ക്ക് ഓടിയെത്തി. എന്നെ എടുത്തുയര്‍ത്തി മാപ്പ് പറയുകയും ചെയ്തു. അപ്പോള്‍ എനിക്ക് വേദനയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ അപ്പോഴും വേദന ഉള്ളതു പോലെ അഭിനയിച്ചു. പറ്റാവുന്നത്ര സമയം ബ്രൂസ് ലീ എന്നെ ചേര്‍ത്തു പിടിക്കണമെന്ന ലക്ഷ്യം മാത്രമേ അന്നത്തെ അഭിനയത്തിന് ഉണ്ടായിരുന്നുള്ളൂ. ആ ദിവസം മുഴുവന്‍ ഞാന്‍ കടുത്ത വേദന ഉള്ളതുപോലെ അഭിനയിച്ചു കിടക്കുകയായിരുന്നു”” എന്നാണ് ജാക്കി ചാന്‍ പറയുന്നത്.

Latest Stories

ഗാസയിലെ പ്രായപൂർത്തിയാകാത്തവരെ രഹസ്യമായി വധശിക്ഷയ്ക്ക് വിധേയരാകണം; ഓസ്ട്രിയയിലെ ഇസ്രായേൽ അംബാസഡർ ഡേവിഡ് റോട്ടിന്റെ രഹസ്യ വീഡിയോ പുറത്ത്

IPL 2025: ട്രാവിസ് ഹെഡിന് പേടിയുള്ള ഒരേ ഒരു ബോളർ; ആ താരത്തിനെതിരെ അവന്റെ മുട്ടിടിക്കും

ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്ത കോർണൽ പിഎച്ച്ഡി വിദ്യാർത്ഥി തടങ്കലിൽ

താരിഫ് ഇളവുകൾക്ക് പാകിസ്ഥാനും ഐഎംഎഫും ധാരണയിൽ

IPL 2025: 10 കോടിക്ക് മേടിച്ചപ്പോൾ വില കുറച്ച് കണ്ടവരൊക്കെ എവിടെ? ചെപ്പോക്കിൽ മുംബൈക്ക് മേൽ തീയായി നൂർ അഹമ്മദ്

അയോധ്യ രാമക്ഷേത്രം ആർ‌എസ്‌എസിന്റെ നേട്ടമല്ല, മറിച്ച് സമൂഹത്തിന്റെ നേട്ടമാണ്; അധിനിവേശ മനോഭാവം ഇന്ത്യയ്ക്ക് അപകടകരമാണ്: ദത്താത്രേയ ഹൊസബാലെ

IPL 2025: ഹൈദരാബാദിൽ സൺ റൈസേഴ്സിന്റെ സംഹാരതാണ്ഡവം; പൊരുതി തോറ്റ് രാജസ്ഥാൻ റോയൽസ്

സംഭാൽ പള്ളി കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ; ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ മൊഴി സമർപ്പിക്കുന്നത് തടയുന്നതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരൻ

IPL 2025: പൊരുതി തോറ്റാൽ അങ് പോട്ടെന്നു വെക്കും; പരിക്ക് വെച്ച് ഇജ്ജാതി അടി; സഞ്ജു വേറെ ലെവൽ

IPL 2025: എന്റെ പൊന്നു മക്കളെ ധോണിയോട് ജയിക്കാൻ നിനക്കൊന്നും സാധിക്കില്ല, ആ ഒരു കാര്യമാണ് അവന്മാരുടെ ബ്രഹ്മാസ്ത്രം: ആകാശ് ചോപ്ര