'ഞങ്ങളുടെ വിക്രം ഞങ്ങളോടൊപ്പം എത്തി'; സിബിഐ 5: ദി ബ്രെയ്‌നില്‍ ജോയിന്‍ ചെയ്ത് ജഗതി

സിബിഐ 5: ദി ബ്രെയ്ന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് ജഗതിയും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ സേതുരാമയ്യര്‍ക്കൊപ്പം വലംകൈയ്യായ വിക്രവും എത്തുമോ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചിരുന്നത്.

മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയപ്പോള്‍ ചാക്കോ എന്ന ഉദ്യോഗസ്ഥനായാണ് ജഗതി അവതരിപ്പിച്ചത്. അഞ്ചാം ഭാഗത്തില്‍ ജഗതിയും ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ജഗതി ചിത്രത്തിന്റെ സെറ്റില്‍ എത്തിയ സന്തോഷമാണ് സംവിധായകന്‍ കെ. മധു പങ്കുവച്ചിരിക്കുന്നത്.

”ഞങ്ങളുടെ വിക്രം ഞങ്ങളോടൊപ്പം എത്തി” എന്ന് കെ. മധു പറഞ്ഞു. ”സേതുരാമയ്യരായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രവും അവരോടൊപ്പം എത്തിയിരിക്കും. അതിന് ഈശ്വരനോട് നന്ദി പറയുകയാണ്” എന്ന് മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read more

ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു. 2012ല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതിക്ക് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. അപകടത്തിന് ശേഷം ഏഴു വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വന്നത്.