ഉപദ്രവിക്കരുത് ജീവിതമാണ്... ഉണ്ണിയമ്മേ കുമ്പിടി എത്തി; 'നന്ദനം' ഓര്‍മ്മയില്‍ ജഗതി

മലയാളി പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമാണ് ജഗതി ശ്രീകുമാര്‍. മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ താരം സമ്മാനിച്ചിട്ടുണ്ട്. കാര്‍ അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായാണ് മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. സിബിഐ 5ലെ താരത്തിന്റെ വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ജഗതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ‘നന്ദനം’ സിനിമയിലെ കുമ്പിടി എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പിടിയുടെ കരിക്കേച്ചര്‍ ആണിത്. ചിത്രം വരച്ച നിധിന്‍ എന്ന കലാകാരന് നന്ദി പറഞ്ഞുകൊണ്ട് ‘ഗ്‌ളാനിര്‍ ഭവതി ഭാരതാ..’ എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

സിനിമയിലെ പ്രശസ്ത ഡയലോഗുകളായ,’ഉണ്ണിയമ്മേ കുമ്പിടി വന്നു’, ‘ഉപദ്രവിക്കരുത് ജീവിതമാണ്’, ‘പോണ വഴി തീ പിടിച്ച് കത്തിപ്പോട്ടെ’, ‘അനിയാ നില്‍’, ‘കുട്ടിശാസ്താവേ ശരണം’, ‘എന്താ കേശവാ’, ‘ശശി പാലാരിവട്ടം ശശി’, ‘ജമ്പോ ഫലാനി പക്വാനി’ എന്നിവ ചിത്രത്തില്‍ കുറിച്ചിട്ടുണ്ട്.

2012ല്‍ കോഴിക്കോട് തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായ പരുക്ക് പറ്റിയത്. തുടര്‍ന്ന് ഏറെക്കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ജഗതി. സിബിഐ 5ല്‍ തന്റെ ഐക്കോണിക് കഥാപാത്രമായ വിക്രം എന്ന ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ തന്നെയാണ് ജഗതി എത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ