മായില്ലൊരിക്കലും; ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ ജഗതി

ഇന്നസെന്റിനെ അനുസ്മരിച്ച് ജഗതി ശ്രീകുമാര്‍. ‘മായില്ലൊരിക്കലും’ എന്നാണ് ജഗതിയുടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലെ നിരവധി ഹാസ്യ രംഗങ്ങളില്‍ ഇന്നസെന്റിന്റെയും ജഗതിയുടെയും കോംബിനേഷന്‍ സീനുകള്‍ മാറ്റി നിര്‍ത്താനാകാത്തതാണ്.

കാബൂളിവാല എന്ന ചിത്രത്തിലെ ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നവരാണ് മലയാളി പ്രേക്ഷകര്‍. മിഥുനത്തില്‍ ശത്രുക്കളായ സഹോദരന്മാരായും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ സഹോദരങ്ങളായി ജഗതിയും ഇന്നസെന്റും ജഗതിയും ഒരുമിച്ച് പ്രേക്ഷകരെ രസിപ്പിച്ചു.

Read more

ഇന്നസെന്റിന്റെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് നടക്കുക. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.കൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം.