മകള്‍ക്കൊപ്പം ജഗതിയുടെ പാട്ട്; ആശംസകളുമായി ആരാധകര്‍

മകള്‍ക്കൊപ്പം പാട്ടുപാടിയ ജഗതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജഗതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്തമായ റാഫി ഗാനമാണ് പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. ഗതിയുടെ ശബ്ദം വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അടുത്തിടെ ‘സിബിഐ’ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജഗതിക്ക് വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.


‘സിബിഐ’ പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും മികച്ച രംഗത്തില്‍ തന്നെ ചിത്രത്തില്‍ ജഗതി അഭിനയിക്കുകയും ‘സിബിഐ ദ ബ്രെയിനി’ല്‍ തന്റെ ഭാഗം അവിസ്മരണീയമാക്കുകയും ചെയ്തിരുന്നു.

‘വിക്രം’ എന്ന കഥാപാത്രമായിട്ടായിരുന്നു ജഗതി മമ്മൂട്ടി നായകനായ ‘സിബിഐ’ സിനിമയില്‍ ഉണ്ടായിരുന്നത്. കഥാഗതിയില്‍ ‘സേതുരാമയ്യര്‍’ക്ക് കേസ് അന്വേഷണത്തില്‍ ഒരു തുമ്പു നല്‍കുന്ന ഭാഗമായിരുന്നു ‘സിബിഐ ദ ബ്രെയിന്‍’ ജഗതിക്ക് അഭിനയിക്കേണ്ടിയിരുന്നത്. ജഗതി പരസ്യ ചിത്രങ്ങളുടെയും ഭാഗമായി അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ