'ജയ് ഗണേഷ്' തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പുറത്ത്

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ജയ് ഗണേഷ് നിർമ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. 2024 ഏപ്രില്‍ 11നാണ് ചിത്രം വേൾഡ് വൈഡ് റിലീസായി എത്തുന്നത്. ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാരാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്.

ജോമോൾ, അശോകൻ, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക ജോമോൾ ജയ് ഗണേഷിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ വൈറലായിരുന്നു. വീൽ ചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

ചന്ദ്രു ശെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്

Latest Stories

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി