രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു, ഉറങ്ങാനാവുന്നില്ല..; ജയില്‍ മാറ്റം ആവശ്യപ്പെട്ട് ദര്‍ശന്‍

രേണുകാസ്വാമിയുടെ ആത്മാവ് തന്നെ അലട്ടുന്നതായി കൊലക്കേസില്‍ തടവില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന നടന്‍ ബെള്ളാരി ജയിലില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് കഴിയുന്നത്. രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നു.

ഭയം കാരണം ഉറങ്ങാനാവുന്നില്ല എന്നാണ് ദര്‍ശന്റെ പരാതി. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുമ്പാകെ നടന്‍ ഉന്നയിച്ചു. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിഐപി പരിഗണന ആയിരുന്നു നടന് ലഭിച്ചിരുന്നത്.

ഇത് വിവാദമായതോടെയാണ് ഓഗസ്റ്റ് 29ന് ദര്‍ശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയത്. ദര്‍ശനും മറ്റു 3 ഗുണ്ടാനേതാക്കളും ജയില്‍ വളപ്പില്‍ കസേരയില്‍ ഇരുന്ന് സിഗരറ്റും വലിച്ച് കാപ്പിയും കുടിച്ച് ചര്‍ച്ച നടത്തുന്ന വീഡിയോ പുറത്തു വന്നതോടെ ആയിരുന്നു നടനെ മാറ്റിയത്.

ജൂണ്‍ 8ന് ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലില്‍ തള്ളിയെന്ന കേസ് ആണ് ദര്‍ശനെതിരെയുള്ളത്. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി നടന്റെ കാമുകിയായ പവിത്ര ഗൗഡയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു എന്ന ദേഷ്യത്തിനാണ് ഇയാളെ കൊലപ്പെടുത്തിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ