മുത്തുവേല്‍ പാണ്ഡ്യനും സംഘവും ഒടിടിയില്‍ വേട്ടക്കിറങ്ങുന്നു; ജയിലര്‍ റിലീസ് ചെയ്യുന്നത് രണ്ടു പ്ലാറ്റ്‌ഫോമുകളിലൂടെ; തീയതി പുറത്ത്; അവസാന നിമിഷം ആശങ്ക

തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന രജിനികാന്ത് ചിത്രം ‘ജയിലര്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ട് ഒടിടി ഫ്‌ളാറ്റ് ഫോമുകളിലൂടെയായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയും സണ്‍ നെസ്റ്റിലൂടെയായിരിക്കും സിനിമ ഒടിടിയില്‍ എത്തുക. തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, കേരളം എന്നിങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി ജയിലര്‍ പ്രദര്‍ശനം തുടങ്ങുമ്പോള്‍ തന്നെയാണ് പുതിയ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്.

100 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ജയിലറിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം പല തിയെറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നതിനിടെയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം തിയെറ്ററുകളില്‍നിന്ന് 550 കോടിയാണ് ചിത്രം നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലര്‍ സ്വന്തമാക്കിയിരുന്നു.

നിലവില്‍ കോളിവുഡിലെ ആദ്യ 3 ഹിറ്റുകളില്‍ ഇടംനേടിയിട്ടുണ്ട് ജയിലര്‍. ഒന്നാം സ്ഥാനം രജനിയുടെ തന്നെ 2.0 യ്ക്കാണ്. രണ്ടാം സ്ഥാനം പൊന്നിയിന്‍ സെല്‍വന്‍ 1 നേടി. അതേസമയം, അധികം വൈകാതെ തന്നെ ജയിലര്‍ പൊന്നിയിന്‍ സെല്‍വനെ മറികടക്കാനാണ് സാധ്യത.

മോഹന്‍ലാലിന്റെയും കന്നട സൂപ്പര്‍ താരം ശിവരാജ് കുമാറിന്റെയും സാന്നിധ്യം ജയിലറിനു നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മിച്ച ജയിലര്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെ സെപ്റ്റംബര്‍ പത്തിന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസായി 14 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ റിലീസ് ചെയ്യുക. എന്നാല്‍, തിയറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടങ്ങുന്നതിനാല്‍ മൂന്നാഴ്ചകൂടി പിന്നിട്ട ശേഷമേ ഒടിടി റലീസ് ഉണ്ടാവുവെന്ന് ഒടിടി പ്ലേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിന് ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രതിനായകനായെത്തുന്ന വിനായകന്റെ പ്രകടനവും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ജാക്കി ഷിറോഫ് രമ്യാ കൃഷ്ണന്‍, തമന്ന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Latest Stories

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ