ഈശ്വരാ ഇതെന്തു പരീക്ഷണം... മരണം വിശ്വസിക്കാനാവുന്നില്ല; സിനിമാ നിര്‍മ്മാതാവിന്റെ മരണത്തില്‍ സീമ ജി. നായര്‍

സിനിമാ നിര്‍മ്മാതാവായ ജെയ്‌സണ്‍ എളംകുളത്തെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആര്‍.ജെ ക്രിയേഷന്‍സ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയാണ് ജെയ്‌സണ്‍. മുഖത്ത് നിന്ന് രക്തം വാര്‍ന്ന് ഫ്ളാറ്റിലെ തറയില്‍ കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

വിദേശത്തുള്ള ഭാര്യ ജെയ്‌സണെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ ഫ്‌ലാറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എത്തി കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ശൃംഗാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്ന പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ്. കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗത്വമുള്ള ആളാണ്. കോട്ടയം സ്വദേശിയാണ്. പ്രൊഡക്ഷന്‍ മാനേജരായാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.

ജെയ്സന്‍ ഏളംകുളത്തിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് നടി സീമ ജി നായര്‍ പ്രതികരിച്ചു. വിശ്വസിക്കാന്‍ പറ്റുന്നില്ലായെന്ന വാക്ക് വെറും വാക്കല്ല ..കുറച്ചു ദിവസം മുന്നേയും വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു ..സഹപ്രവര്‍ത്തകരെ പലരെയും വിളിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയാന്‍പറ്റുന്നില്ല

..ഈശ്വരാ ഇതെന്തു പരീക്ഷണം ആണ് ..ആദരാഞ്ജലികള്‍ എന്ന വാക്കുപോലും എഴുതാന്‍ പറ്റുന്നില്ലെന്ന് സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ

പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

'ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി എം എം ഹസൻ

ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു

IPL 2025: എയറിലായി ഹർഭജൻ സിംഗ്; കമന്ററി ബോക്സിൽ പറഞ്ഞ പ്രസ്താവനയിൽ ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

'കേരളം മാറണം, എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് എന്റെ ദൗത്യം'; രാജീവ് ചന്ദ്രശേഖര്‍