'ജല്ലിക്കട്ട്' ഓസ്‌കര്‍ പട്ടികയില്‍ നിന്നും പുറത്ത്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ “ജല്ലിക്കട്ട്” പട്ടികയില്‍ നിന്നും പുറത്ത്. 93-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമാ വിഭാഗത്തിലാണ് ജല്ലിക്കട്ട് മത്സരിച്ചിരുന്നത്. അവസാന സ്‌ക്രീനിംഗിലാണ് ചിത്രം പുറത്തായിരിക്കുന്നത്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളില്‍ ജല്ലിക്കട്ട് ഇല്ല.

ജല്ലിക്കട്ട് ഉള്‍പ്പെടെ 93 സിനിമകളാണ് അവസാന സ്‌ക്രീനിംഗില്‍ പുറത്തായത്. 2011ന് ശേഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കട്ട്. 2019ല്‍ പുറത്തിറങ്ങിയ ജെല്ലിക്കട്ട് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശസകളും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കെട്ട്.

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു. ഗ്രാമത്തില്‍ കയർ പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് പറഞ്ഞത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

അതേസമയം, അന്താരാഷ്ട്ര ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ ഇവയൊക്കെയാണ്:

ബോസ്നിയ, ഹെര്‍സീഗോവ്നിയ – കോ വാഡിസ്, അയിഡ

ചിലി – ദി മോള്‍ ഏജെന്റ്

ചെക്ക് റിപ്പബ്ലിക് – ചാര്‍ലറ്റാന്‍

ഡെന്‍മാര്‍ക്ക് – അനദര്‍ റൗണ്ട്

ഫ്രാന്‍സ് – ടു ഓഫ് അസ്

ഗ്വാട്ട്മാലാ – ലാ ലൊറോണ

ഹോങ് കോങ് – ബെറ്റര്‍ ഡേസ്

ഇറാന്‍ – സണ്‍ ചില്‍ഡ്രന്‍

ഐവറി കോസ്റ്റ് – നൈറ്റ്സ് ഓഫ് കിങ്

മെക്സികോ – അയാം നോ ലോങ്ങര്‍ ഹിയര്‍

നോര്‍വേ – ഹോപ്

റൊമാനിയ – കളക്റ്റീവ്

റഷ്യ – ഡിയര്‍ കോമറേഡ്സ്

തായിവാന്‍ – എ സണ്‍

ടുനീഷ്യ – ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം