ലോകസിനിമകളോട് മത്സരിക്കാന്‍ ജല്ലിക്കട്ട്; 'വൃത്താകൃതിയിലുള്ള ചതുര'വും മത്സര വിഭാഗത്തില്‍

24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് എത്തി. മത്സര വിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടും കൃഷന്ത് ആര്‍.കെയുടെ വൃത്താകൃതിയിലുള്ള ചതുരവുമുണ്ട് . ഇന്ത്യന്‍ വിഭാഗത്തില്‍നിന്ന് ഹാഫിം ഇര്‍ഷാദ് സംവിധാനം ചെയ്ത ആനി മാനിയും രാഹത്ത് കസമിയുടെ ലിഹാഫ് ദ ക്വില്‍റ്റ് എന്ന ചിത്രവും മത്സരത്തിനെത്തുന്നുണ്ട്.

സംവിധായകന്‍ ടി.വി ചന്ദ്രന്‍, വി.കെ ജോസഫ്, സുധക്കുട്ടി, സുദേവന്‍ തുടങ്ങിയവരടങ്ങിയ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മലയാളം സിനിമ ഇന്ന് എന്ന മത്സരേതര വിഭാഗത്തില്‍ കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, വൈറസ് തുടങ്ങി 12 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ഏഴ് സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു.

ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കും ജല്ലിക്കെട്ടും ഉയരെയും ഇടംപിടിച്ചിട്ടുണ്ട്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലും ജല്ലിക്കെട്ട് മികച്ച പ്രതികരണം നേടിയിരുന്നു.

ഡിസംബര്‍ 6 മുതല്‍ 12 വരെയാണ് ഇത്തവണത്തെ ചലച്ചിത്ര മേള.

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഇടംപിടിച്ച സിനിമകള്‍

1. ആനന്ദി ഗോപാല്‍ (സംവിധാനം: സമീര്‍ വിദ്വന്‍സ്, മറാത്തി)

2. അക്സണ്‍ നിക്കോളാസ് (ഖര്‍കോംഗോര്‍, ഹിന്ദി-ഇംഗ്ലീഷ്)

3. മയി ഖട്ട്: ക്രൈം നമ്പര്‍ 103/ 2005 (ആനന്ദ് മഹാദേവന്‍, മറാത്തി)

4. ഹെല്ലാറോ (അഭിഷേക് ഷാ, ഗുജറാത്തി)

5. മാര്‍ക്കറ്റ് (പ്രദീപ് കുര്‍ബാ, ഖാസി)

6. ദി ഫ്യുണെറല്‍ (സീമ പഹ്വ, ഹിന്ദി)

7. വിത്തൗട്ട് സ്ട്രിംഗ്സ് (അതനു ഘോഷ്, ബംഗാളി)

“മലയാളസിനിമ ഇന്ന്” വിഭാഗം

1. പനി (സന്തോഷ് മണ്ടൂര്‍)

2. ഇഷ്‌ക് (അനുരാജ് മനോഹര്‍)

3. കുമ്പളങ്ങി നൈറ്റ്സ് (മധു സി നാരായണന്‍)

4. സൈലന്‍സര്‍ (പ്രിയനന്ദനന്‍)

5. വെയില്‍മരങ്ങള്‍ (ഡോ. ബിജു)

6. വൈറസ് (ആഷിക് അബു)

7. രൗദ്രം (ജയരാജ്)

8. ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)

9. ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു (സലിം അഹമ്മദ്)

10. ഉയരെ (മനു അശോകന്‍)

11. കെഞ്ചിറ (മനോജ് കാന)

Read more

12. ഉണ്ട (ഖാലിദ് റഹ്മാന്‍)