കയറ് പൊട്ടിച്ചോടിയ പോത്തിനെ മെരുക്കാനുള്ള ഒരു നാടിന്റെ കഥയിലൂടെ മനുഷ്യ മനസിലെ കാടത്തം വരച്ചു കാട്ടിയ ജല്ലിക്കെട്ട് തീയേറ്ററുകളിലും കുതിച്ച് പാഞ്ഞതോടെ വിജയം ആഘോഷിച്ച് അണിയറപ്രവര്‍ത്തകര്‍. കാളത്തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്.
കേക്കിന് സമീപം ചിത്രത്തിലെ പശ്ചാത്തല കോറസ്സായ “”ജീ ജീ ജീ””യും വരച്ച് ചേര്‍ത്തിട്ടുണ്ട്. ജല്ലിക്കെട്ടിലെ നായകനായ ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമായ “ആനപ്പറമ്പിലെ വേള്‍ഡ് കപ്പി”ന്റെ സെറ്റിലാണ് ആഘോഷം നടന്നത്. വിവിധ അന്താരാഷ്ട്ര ചലചിത്രമേളകളില്‍ പ്രദര്‍ശനം കഴിഞ്ഞ ചിത്രം ഒക്ടോബര്‍ 4നാണ് കേരളത്തില്‍ റിലീസ് ചെയ്തത്.
ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലചിത്ര മേളയിലും ജല്ലിക്കെട്ട് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ഗിരീഷ് ഗംഗാദരന്‍ ആണ്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുക്കിയത്.
https://www.instagram.com/p/B3RtkkOHA10/