പന്‍ഡോറയില്‍ പിന്നീട് എന്താണ് സംഭവിച്ചത്? 'അവതാര്‍ 2' വിസ്മയമാകുമ്പോള്‍...

അവതാര്‍ എന്ന സിനിമ ഒരുപാട് തവണ കണ്ടവരായിരിക്കും നമ്മളില്‍ ഏറെ പേരും. അതുകൊണ്ട് തന്നെ അവതാറിന്റെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ ഏറെ പ്രതീക്ഷയോടെ, ആകാംഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നാണ്. 2009ന് ശേഷം 13 വര്‍ഷങ്ങള്‍ എടുത്താണ് ജെയിംസ് കാമറൂണ്‍ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്ന വിസ്മയം ഒരുക്കിയത്. ലോകത്തിലെ ഏറ്റവും ആഴമുള്ള കടല്‍ ഭാഗമായ മറിയാന ട്രെഞ്ചില്‍ അടക്കം ജെയിംസ് കാമറൂണ്‍ നടത്തിയ സാഹസിക യാത്രകള്‍ ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതിനാല്‍ തന്നെ സിനിമപ്രേമികളുടെ ആകാംക്ഷയെ പരമാവധി ഉയര്‍ത്തിയാണ് അവതാറിന്റെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററില്‍ എത്തിയതും.

അവതാര്‍ അവസാനിക്കുന്നിടത്ത് നിന്നാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയി നായകനെ തേടി വരുന്ന വെല്ലുവിളി ആണ് രണ്ടാം ഭാഗം. ഈ സിനിമയുടെ ഹൃദയവും ആത്മാവും ജേക്ക് സള്ളിയുടെയും നെയ്ത്തിരിയുടെയും കുടുംബത്തെ കേന്ദ്രീകരിച്ചാണ്, പ്രത്യേകിച്ച് അവരുടെ കുട്ടികളെ. അവതാര്‍ കാടിന്റെ ഭംഗി കാണിച്ചെങ്കില്‍, രണ്ടാം ഭാഗത്തില്‍ കടലിന്റെ ഭംഗിയാണ് വിസ്മയിപ്പിക്കുന്നത്.

നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലെ മറ്റൊരു ദ്വീപും അവിടുത്തെ മനുഷ്യരും അവരുടെ ശൈലികളും രീതികളുമാണ് ഇത്തവണ ജെയിംസ് കാമറൂണ്‍ അവതരിപ്പിക്കുന്നത്. ഭൂമിക്ക് ശേഷം വാസ്യയോഗ്യമായ മറ്റൊരു ഗ്രഹമായ പാന്‍ഡോറ മനുഷ്യന്‍ കീഴടക്കാന്‍ ശ്രമിക്കുന്നു. അവിടെ ആധിപത്യം സ്ഥാപിക്കാനായി മനുഷ്യര്‍ എത്തുന്നതോടെയാണ് പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കാഴ്ചകള്‍ കാണാനാവുന്നത്. മൂന്ന് മണിക്കൂറില്‍ പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്ന സിനിമ. ഓരോ ഫ്രെയിമും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമാണ് രണ്ടാം ഭാഗം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. വിഷ്വല്‍സിന്റെ കാര്യത്തില്‍ ഒരുപക്ഷേ ഇത് വരെ ഇറങ്ങിയ എല്ലാ സിനിമകള്‍ക്കും മുകളില്‍ നില്‍ക്കുന്ന സിനിമയാണ് അവതാര്‍ ദ വേ ഓഫ് വാട്ടര്‍.

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാണ് അവതാര്‍. 1200 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ, 24,000 കോടി കളക്ഷനാണ് നേടിയത്. ആ റെക്കോര്‍ഡ് രണ്ടാം ഭാഗം മറികടക്കും എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ ചുരുങ്ങിയത് 500 മില്യന്‍ ഡോളര്‍ അഥവാ ഏകദേശം 4135 കോടി രൂപ അവതാര്‍ നേടും. അവതാറിന്റെ മൂന്നാം ഭാഗം 2024 ഡിസംബറില്‍ എത്തുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. 2026ലും 2028ലും അവതാറിന്റെ നാലും അഞ്ചും ഭാഗങ്ങള്‍ കൂടി വരുമെന്നും കാമറൂണ്‍ വ്യക്തമാക്കിയിരുന്നു.

1994ല്‍ ആയിരുന്നു അവതാര്‍ എന്ന സിനിമയുടെ ആശയം ജെയിംസ് കാമറൂണ്‍ ഉണ്ടാക്കുന്നത്. എന്നാല്‍ തന്റെ മനസിലുള്ള സിനിമ പകര്‍ത്താനുള്ള സാങ്കേതിക വിദ്യ നിലവില്‍ ഇല്ലെന്ന് മനസിലാക്കി 15 വര്‍ഷത്തോളം കാത്തിരുന്നാണ് സംവിധായകന്‍ ഈ സിനിമ ഒരുക്കിയത്. അവതാര്‍, എന്ന പേര് പോലെ തന്നെ ലോക സിനിമയില്‍ ഒരു അവതാരപിറവി തന്നെ ആയിരുന്നു റെക്കോര്‍ഡുകള്‍ വാരി കൂട്ടിയ ഈ സിനിമ. നാവി ഭാഷ തയാറാക്കി, 2006ല്‍ ആയിരുന്നു ഫിക്ഷണല്‍ യൂണിവേഴ്സ് അടിസ്ഥാനമാക്കി കാമറൂണ്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. 2009ല്‍ പിറന്നത് ചരിത്രമാണ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ അവതാര്‍ 2 മറ്റൊരു ചരിത്രമാണ് കുറിക്കുന്നത്.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം