ചിരിയും ചിന്തയുമായി 'ജനമൈത്രി' ജൂലൈ 19ന്

സിനിമാ പ്രേമികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ജൂലൈ 19ന് തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ജനമൈത്രി. ജോണ്‍ മാന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു, സൈജു കുറുപ്പ്, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍ഥ് ശിവ, സൂരജ്, പ്രശാന്ത് തുടങ്ങി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ മുന്‍നിര ഹാസ്യതാരങ്ങളാണ് അണിനിരക്കുന്നത്. ഓരോ പ്രേക്ഷകനും ധൈര്യമായി ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന ഒരു കോമഡി എന്റര്‍ടൈന്‍മെന്റ് ചിത്രമായിരിക്കും ജനമൈത്രി എന്ന് ഉറപ്പ് തരുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍.

ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനമൈത്രി. ചിത്രത്തിന്റെ തിരക്കഥ ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

MI VS RCB: രോഹിത് കണക്കിലെ കളികൾ പഠിപ്പിക്കുകയാണ് കുട്ടികളെ, മോശം ഫോമിൽ ആണെങ്കിലും ഈ ഹിറ്റ്മാൻ കാണിക്കുന്ന സ്ഥിരത അസാധ്യം എന്ന് ആരാധകർ; നോക്കാം രോഹിത് മാജിക്ക്

MI VS RCB: കിങ് മാത്രമല്ല ആര്‍സിബിക്ക് വേറെയുമുണ്ടെടാ പിള്ളേര്, വെടിക്കെട്ട് ബാറ്റിങ്ങുമായി പാട്ടിധാര്‍, ഓണ്‍ലി സിക്‌സ് ആന്‍ഡ് ഫോര്‍ മാത്രം, ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍

ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍

MI VS RCB: വിഘ്‌നേഷ് പുതൂരിന് സ്വപ്‌നതുല്ല്യമായ നേട്ടം, ഇതില്‍പരം എന്തുവേണം, മലയാളി താരം ഇന്നത്തെ രാത്രി മറക്കില്ല

അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

MI VS RCB: ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആദ്യം, ആര്‍ക്കും ഇല്ലാത്തൊരു റെക്കോഡ് ഇനി കോലിക്ക്, മുംബൈക്കെതിരെ കത്തിക്കയറി കിങ്, കയ്യടിച്ച് ആരാധകര്‍

MI VS RCB: അവന്റെ കാലം പണ്ടേ കഴിഞ്ഞതാണ്, ഇന്നത്തെ മത്സരം അവര്‍ തമ്മിലല്ല, കോലിയെയും സ്റ്റാര്‍ പേസറെയുംകുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; കേസെടുത്ത് പൊലീസ്, ഗായകന്‍ ഒന്നാം പ്രതി