പൊട്ടിച്ചിരിപ്പിച്ച് ഇന്ദ്രന്‍സും സാബുമോനും വിജയ് ബാബുവും; ജനമൈത്രിയുടെ ട്രെയിലര്‍

ജോണ്‍ മന്ത്രിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനമൈത്രിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഒരു മികച്ച കോമഡിചിത്രമായിരിക്കുമെന്ന ഉറപ്പ് നല്‍കുന്നതാണ് ട്രെയിലര്‍ ചിത്രത്തില്‍ ജനമൈത്രി പൊലീസായി രസിപ്പിക്കാനൊരുങ്ങുന്നത് നടന്‍ ഇന്ദ്രന്‍സും ബിഗ്ബോസ് താരം സാബുമോനുമാണ്.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീലധ്വനികളോ ഒന്നുമില്ലാതെ എല്ലാവിഭാഗം ആളുകള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ജനമൈത്രിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന ഉറപ്പ്.

ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിന്റേത്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍തഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജോണ്‍, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഈ മാസം 19 ന് തിയേറ്ററുകളിലെത്തും.

Latest Stories

ബുംറയ്ക്ക് ശേഷം ഏറ്റവും സ്ഥിരതയുള്ള ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരന്‍, പഞ്ചാബിന്റെ വജ്രായുധം

ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് മടങ്ങിയെത്തണം; ഇന്ത്യൻ വിദ്യാര്‍ഥികളോട് യുഎസിലെ സര്‍വകലാശാലകള്‍

യുഎഇയിലേക്ക് പോകുന്ന മലയാളികള്‍ക്ക് ഇത് സുവര്‍ണാവസരം; പുത്തന്‍ ഓഫര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഇടനെഞ്ചിൽ വേദന എന്ന് പറഞ്ഞു, ഡ്രസിങ് റൂമിലേക്ക് ഉള്ള മടക്കയാത്രയിൽ യുവക്രിക്കറ്റർക്ക് ദാരുണാന്ത്യം; മരണകാരണം ഹൃദയാഘാതം; വീഡിയോ കാണാം

ബന്ധം തകർന്നത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് സുപ്രീം കോടതി; പ്രതിയെ വെറുതെ വിട്ടു

ഇസ്‌കോണിനെതിരെ നടപടിയുമായി ബംഗ്ലദേശ് സര്‍ക്കാര്‍; 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നീക്കം സുപ്രീംകോടതി അഭിഭാഷകരുടെ പരാതിയില്‍

അച്ഛാ, നമ്മള്‍ വീണ്ടും കണ്ടുമുട്ടും..; പിതാവിന്റെ വിയോഗത്തില്‍ മനംനൊന്ത് സാമന്ത, വികാരനിര്‍ഭരമായ കുറിപ്പ്

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി: രണ്ടാം ടെസ്റ്റില്‍നിന്ന് ഓസീസിന്‍റെ സൂപ്പര്‍താരം പുറത്ത്

'സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലും ക്ഷണമില്ല'; ജി. സുധാകരനെ പൂർണമായും ഒഴിവാക്കി പൊതുസമ്മേളനം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍, മൂന്ന് താരങ്ങളെ ഒഴിവാക്കി