Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ജാന്‍വിയെ കണ്ടാല്‍ ശ്രീദേവിയെ പോലെ തന്നെ ഉണ്ടല്ലോ, പുതിയ സെറ്റില്‍നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

, 3:54 pm

ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ജാന്‍വി കപൂര്‍ വീണ്ടും ഷൂട്ടിങ് സെറ്റില്‍ തിരിച്ചെത്തി. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ധഡക് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ജാന്‍വി എത്തിയത്. പുറത്ത് വന്ന ചിത്രീകരണ ദൃശ്യങ്ങള്‍ കണ്ട് സന്തോഷത്തിലാണ് ആരാധകര്‍. ചുവന്ന കരയുളള പച്ച സാരിയുടുത്ത ജാന്‍വിയെ കാണുമ്പോള്‍ ശ്രീദേവിയെ ഓര്‍മവരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. ശ്രീദേവിയുടെ അതേ ഛായയും ഭാവവുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ജാന്‍വിയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ശ്രീദേവി തിരിച്ചെത്തിയെന്ന് മിക്കവരും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു.

അമ്മയുടെ മരണത്തോടെ ജാന്‍വി സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ദീര്‍ഘകാലത്തേക്ക് മാറി നില്‍ക്കും എന്നു വാര്‍ത്തയുണ്ടായിരുന്നു. സിനിമാരംഗത്തേക്ക് പ്രവേശിക്കുന്ന ജാന്‍വിയുടെ കന്നിചിത്രമെന്ന രീതിയില്‍ ധഡകിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. അമ്മ ഒഴിച്ചിട്ട സൂപ്പര്‍താര പദവിയിലേക്ക് മകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീദേവിയുടെയും ജാന്‍വിയുടെയും ആരാധകര്‍.

നായകന്‍ ഇഷാന്‍ ഖട്ടാറുമൊത്തുള്ള റൊമാന്റിക് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. വരുന്ന ആഴ്ചകളില്‍ കല്‍ക്കത്തയിലാണ് ചിത്രീകരണം. കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മറാത്തി സൂപ്പര്‍ ഹിറ്റ് സൈറാത്തിന്റെ റീമേയ്ക്കാണ് ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധഡക്. ധഡകിലൂടെയുള്ള ജാന്‍വിയുടെ സിനിമാ പ്രവേശം വളരെ പ്രതീക്ഷയോടെയാണ് ശ്രീദേവി കണ്ടത്.

Advertisement