നയൻതാരയ്ക്ക് പകരം ജാൻവി കപൂർ.. ; ഗുഡ് ലക്ക് ജെറി ട്രെയ്‌ലര്‍ പുറത്ത്

നയൻതാര അഭിനയിച്ച കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്ക് ഗുഡ്‌ലക്ക് ജെറിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ജാൻവി കപൂര്റാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.. അഗ്‌നിപത്, ഓയ്‌ലക്കി ലക്കി ഓയ് തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്ന സിദ്ധാർഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയകുമാരി-ജെറി എന്നാണ് ജാൻവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോൾ ജെറിയും കുടുംബവും ചേർന്ന് മയക്കുമരുന്ന് കടത്തുവാൻ തുടങ്ങുന്നതും പിന്നീടുള്ള രസകരമായ സംഭവവികസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിലുള്ള ചിത്രമാണ് ഗുഡ് ലക്ക് ജെറി. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുക. നെൽസൺ ദിലീപാണ് തമിഴ് ചിത്രം കൊലമാവ് കോകില സംവിധാനം ചെയ്തത്.

ആനന്ദ് എൽ റായ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പങ്കജ് മേത്തയുടേതാണ് തിരക്കഥ. ദീപക് ഡോബിയാൽ, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം മിലിയാണ് ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്