ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഹോളി ആശംസകള്‍ നേര്‍ന്ന് കത്തുമായി തട്ടിപ്പുകേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍. ഡല്‍ഹിയിലെ മണ്ഡോലി ജയിലില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് സുകാഷ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനുള്ള സന്ദേശവും എഴുതിയത്.
തന്റെ ഭാഗത്ത്‌നിന്ന് വാര്‍ത്ത കൃത്യമായി പ്രസിദ്ധീകരിക്കുന്നതിന് എല്ലാ മാധ്യമങ്ങളോടും സമൂഹമാധ്യമ പേജുകളോടും സുകാഷ് നന്ദി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ശത്രുക്കള്‍ക്കും എല്ലാം അഭിസംബോധന ചെയ്താണ് സുകാഷ് കത്തെഴുതിയിരിക്കുന്നത്.
നടിയുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന കത്തില്‍ ഹോളി ആശംസിച്ച ശേഷം ജീവിതത്തില്‍ നഷ്ടമായ വര്‍ണങ്ങള്‍ 100 മടങ്ങായി തിരികെ തരുമെന്നും നടിയ്ക്കായി താന്‍ ഏതറ്റംവരെയും പോകുമെന്നും സുകേഷ് കുറിക്കുന്നു.
കേന്ദ്ര ആഭ്യന്തര, നിയമ സെക്രട്ടറി എന്ന പേരില്‍ 200 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇപ്പോള്‍ സുകാഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.