1000 കോടി കടന്നു, ഇനി ഒ.ടി.ടിക്ക്; 'ജവാന്‍' സ്ട്രീമിംഗ് ആരംഭിക്കുന്നു, ഈ പ്ലാറ്റ്‌ഫോമില്‍ കാണാം, റിലീസ് തീയതി പുറത്ത്‌

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ഷാരൂഖ് ചിത്രം ജവാൻ ഇനി മുതൽ ഒ. ടി. ടിയിൽ കാണാം. നവംബർ 2 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോളിവുഡിൽ ‘പഠാനു’ ശേഷം ആയിരം കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമാണ് അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’.

ഒടിടിയിലും റെക്കോർഡ് തുകയാണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജവാൻ നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം 40 മുതൽ 65 വരെ ദിവസങ്ങൾക്ക് ശേഷമാകും ഒടിടിയിലെത്തുക.വിജയ് സേതുപതി, നയന്‍താര തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തിയിരുന്നു. ജി കെ വിഷ്‍ണുവാണ് ഛായാഗ്രാഹണം നിർവഹിച്ചത്.

റെഡ് ചില്ലീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമ്മിച്ച ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നിരവധി പ്രത്യേകതകളുമായിട്ടാണ് ചിത്രം റിലീസിനെത്തിയത്.നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രമായിരുന്നു ജവാൻ. തമിഴ് താരം വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജവാന് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രിയാമണി, സാന്യ മല്‍ഹോത്ര, ലെഹര്‍ ഖൻ, സഞ്‍ജീത ഭട്ടാചാര്യ, റിധി ദോഗ്ര, സുനില്‍ ഗ്രോവര്‍, ഗിരിജ , ആലിയ ഖുറേഷി, ഇജ്ജാസ് ഖാൻ, ജാഫര്‍ സാദിഖ്, സായ് ധീന, സ്‍മിത, വിവേക്, രവീന്ദ്ര വിജയ്, എന്നിവരും ഷാരൂഖ് ഖാനൊപ്പം ജവാനില്‍ പ്രധാന വേഷത്തില്‍ എത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ