'സൗഭാഗ്യയുടെ വീഡിയോയില്‍ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും, പറ്റുമെങ്കില്‍ മിസ്സിസ് അല്‍ഫോന്‍സിനോട് മാപ്പു ചോദിക്കാന്‍ പറയൂ'- കുറിപ്പ്

നടി താരാ കല്യാണിനു പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരാ കല്യാണിനു നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തോട് പ്രതികരിച്ച് ജയ ദിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. താര കല്യാണിന്റെ വീഡിയോ കണ്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുവെന്നും തന്റെ “അമ്മ കരയുന്ന പോലെ തോന്നിയെന്നും ജയ കുറിപ്പില്‍ പറയുന്നു. ഒപ്പം അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ അനുകരിച്ച് ടിക്ടോക്ക് വിഡിയോ ചെയ്ത സൗഭാഗ്യയെക്കുറിച്ചും ജയ കുറിപ്പില്‍ പറയുന്നുണ്ട്. ആ വീഡിയോ ചെയ്തതിന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയോട് മാപ്പ് ചോദിക്കാന്‍ മകളോട് പറയണമെന്നും താരാ കല്യാണിനോട് ജയ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

താര കല്യാണ്‍ മാഡത്തിന്റെ വീഡിയോ കണ്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു എന്റെ “അമ്മ കരയുന്ന പോലെ തോന്നി. സോഷ്യല്‍ മീഡിയ ,അതില്‍ വെറിപൂണ്ട് അധിക്ഷേപം നടത്തുന്നത് മലയാളിക്ക് വലിയ ഹരമാണ്. മറ്റുള്ളവരെ കുത്തി നോവിച്ചു കൊണ്ടുള്ള ഒരുതരം സാഡിസ്റ്റിക് പ്ലെഷര്‍. എന്റെ മനസ്സ് ഒരു വര്‍ഷം മുന്‍പിലേക്ക് സഞ്ചരിച്ചു. അന്ന് ഞാനൊരു വീഡിയോ കണ്ടു നിരവധി ലൈക്കുകളും കമെന്റുകളും വാരിക്കൂട്ടിയ താരാ ജിയുടെ മകളുടെ വീഡിയോ. അതില്‍ സൗഭാഗ്യ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയുടെ വായില്‍ നിന്ന് മീഡിയയ്ക്കു മുന്‍പില്‍ വീണുപോയ ചില അനവസര സംസാരത്തെ (അത് പബ്ലീഷ് ചെയ്യരുതെന്നവര്‍ മീഡിയക്കാരോട് ആവശ്യപ്പെട്ടിരുന്നു) വളച്ചൊടിച്ച് കോമഡി രൂപത്തില്‍ അവതരിപ്പിച്ചു. ആ പ്രായമായ സ്ത്രീ അവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ കൊച്ചുകുട്ടികളുടെ പോലും പരിഹാസപാത്രമായി.

സൗഭാഗ്യ ഒരു റാങ്ക് ഹോള്‍ഡര്‍ ആണെന്ന് വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണെന്നറിയാം. തരംതാഴാന്‍ പാടില്ലായിരുന്നു. വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അത്ഭുദപ്പെടുത്തി. ചില മനസ്സുകള്‍ നൊന്താല്‍ തന്നെ അതൊരു ശാപമാണ്. അന്ന് സൗഭാഗ്യയുടെ വീഡിയോയില്‍ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും. ഇന്ന് താര ജി ക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു .താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇതൊന്നും കണ്ട് മനസ്സ് തളരരുത്. നന്മകള്‍ ആശംസിക്കുന്നു. പറ്റുമെങ്കില്‍ മിസ്സിസ് അല്‍ഫോണ്‍സിനോട് മാപ്പു ചോദിക്കാന്‍ സൗഭാഗ്യയോട് പറയണം. നല്ലൊരു കുടുംബ ജീവിതത്തിന് സൗഭാഗ്യക്ക് എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍