ദേവരാജന്‍ മാസ്റ്ററിനൊപ്പമുള്ള ഓര്‍മച്ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അമൂല്യമായ ചിത്രം പങ്കുവെച്ചത്. തന്റെ ഗുരുവിനൊപ്പമുള്ള ഏകചിത്രമാണ് ഇതെന്ന ് ജയചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു്. ഇരുവരും ഒന്നിച്ചിരുന്നു സംസാരിക്കുന്ന ചിത്രമാണ് ജയചന്ദ്രന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
“എന്റെ പ്രിയഗുരു ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പമുള്ള ഏക ചിത്രമാണിത്. മൊബൈല്‍ ഫോണുകളും ക്യാമറകളും സെല്‍ഫികളും ലോകത്തെ കീഴടക്കുന്നതിന് മുന്‍പ് എടുത്ത എടുത്ത ചിത്രമാണിത്. അദ്ദേഹത്തിനൊപ്പമുള്ള അമൂല്യ നിമിഷങ്ങള്‍ എനിക്ക് മിസ് ചെയ്യുന്നു”. ജയചന്ദ്രന്‍ കുറിച്ചു. ഫേയ്സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത്രയും വിലപ്പെട്ട ചിത്രം പങ്കുവെച്ചതില്‍ പലരും സന്തോഷം പ്രകടിപ്പിച്ചു.
ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്‍ഡായാണ് ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. മലയാളചലച്ചിത്ര മേഖലയ്ക്ക് ഏറ്റവുമധികം ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീതസംവിധായകനായ ദേവരാജന്‍മാസ്റ്റര്‍ 2006 മാര്‍ച്ച് 15 നാണ് അന്തരിച്ചത്. സെപ്റ്റംബര്‍ 27ന് ദേവരാജന്‍ മാസ്റ്ററുടെ തൊണ്ണൂറ്റി മൂന്നാം ജന്‍മദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചിരുന്നു.
Read more
https://www.facebook.com/mjayachandran.official/posts/1257474257788943