എന്റെ ഗുരുവിനൊപ്പമുള്ള ഏക ചിത്രമാണിത്, അമൂല്യനിമിഷങ്ങള്‍ മിസ് ചെയ്യുന്നു: എം ജയചന്ദ്രന്‍

ദേവരാജന്‍ മാസ്റ്ററിനൊപ്പമുള്ള ഓര്‍മച്ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അമൂല്യമായ ചിത്രം പങ്കുവെച്ചത്. തന്റെ ഗുരുവിനൊപ്പമുള്ള ഏകചിത്രമാണ് ഇതെന്ന ് ജയചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു്. ഇരുവരും ഒന്നിച്ചിരുന്നു സംസാരിക്കുന്ന ചിത്രമാണ് ജയചന്ദ്രന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

“എന്റെ പ്രിയഗുരു ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പമുള്ള ഏക ചിത്രമാണിത്. മൊബൈല്‍ ഫോണുകളും ക്യാമറകളും സെല്‍ഫികളും ലോകത്തെ കീഴടക്കുന്നതിന് മുന്‍പ് എടുത്ത എടുത്ത ചിത്രമാണിത്. അദ്ദേഹത്തിനൊപ്പമുള്ള അമൂല്യ നിമിഷങ്ങള്‍ എനിക്ക് മിസ് ചെയ്യുന്നു”. ജയചന്ദ്രന്‍ കുറിച്ചു. ഫേയ്സ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത്രയും വിലപ്പെട്ട ചിത്രം പങ്കുവെച്ചതില്‍ പലരും സന്തോഷം പ്രകടിപ്പിച്ചു.

ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്‍ഡായാണ് ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. മലയാളചലച്ചിത്ര മേഖലയ്ക്ക് ഏറ്റവുമധികം ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീതസംവിധായകനായ ദേവരാജന്‍മാസ്റ്റര്‍ 2006 മാര്‍ച്ച് 15 നാണ് അന്തരിച്ചത്. സെപ്റ്റംബര്‍ 27ന് ദേവരാജന്‍ മാസ്റ്ററുടെ തൊണ്ണൂറ്റി മൂന്നാം ജന്‍മദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചിരുന്നു.

https://www.facebook.com/mjayachandran.official/posts/1257474257788943

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി