ജയലളിതയുടെ ബയോപിക് സിനിമകള്‍ക്ക് സ്റ്റേ? സംവിധായകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് സിനിമകള്‍ ഒരുക്കുന്ന സംവിധായകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ജയലളിതയുടെ ജീവിത കഥയായി ഒരുങ്ങുന്ന രണ്ട് പ്രൊജക്ടുകളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംവിധായകര്‍ എ എല്‍ വിജയ്ക്കും ഗൗതം വാസുദേവ് മേനോനും നോട്ടീസ് അയച്ചിരിക്കുന്നത്.

രണ്ട് സംവിധായകരും ബയോപിക് സിനിമ ഒരുക്കാന്‍ തന്നോട് അനുമതി വാങ്ങിയിട്ടില്ലെന്നും ചിത്രം കുടുംബ സ്വകാര്യത തകര്‍ക്കുമെന്നും ദീപ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ജസ്റ്റിസ് കല്യാണസുന്ദരമാണ് വാദം കേട്ട് നവംബര്‍ 14-ന് ഹാജരാകാനായി സംവിധായകര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ബോളിവുഡ് സുന്ദരി കങ്കണ റണാവത്തിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് എ എല്‍ വിജയ് “തലൈവി” ഒരുക്കുന്നത്. “ക്വീന്‍” എന്ന വെബ് സീരിസാണ് ഗൗതം മേനോന്‍ ഒരുക്കുന്നത്. കഴിഞ്ഞ മാസമാണ് ദീപ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്