സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല, ഞാന്‍ എന്തിന് പണം ചിലവാക്കിയെന്ന് ആര്‍തി അസിസ്റ്റന്റുമാരോട് ചോദിക്കും, വലിയ നാണക്കേടായി: ജയം രവി

വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജയം രവിയും ആര്‍തിയും. തന്റെ അറിവോ സമ്മതത്തോടെയോ അല്ല വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന വിശദീകരണവുമായി ആര്‍തി രംഗത്തെത്തിയതോടെ, ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജയം രവിയും എത്തുകയായിരുന്നു.

ആര്‍തിയുടെ അമിത നിയന്ത്രണങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നാണ് ജയം രവി പറയുന്നത്. തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. ജോയിന്റ് അക്കൗണ്ടില്‍ നിന്നും താന്‍ പണം പിന്‍വലിച്ചാല്‍ ആര്‍തി അതിനെ കുറിച്ച് അന്വേഷിക്കും, അസിസ്റ്റന്റുമാരെ വിളിച്ച് ചോദിക്കും എന്നാണ് ജയം രവി പറയുന്നത്. തനിക്ക് എടിഎം കാര്‍ഡ് തരാതെ ആയി എന്നും നടന്‍ പറയുന്നുണ്ട്.

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല, ആര്‍തിയുമായുള്ള ജോയിന്റ് അക്കൗണ്ട് ആണുള്ളത്. ഞാന്‍ എവിടെപ്പോയി എന്ത് ചെലവാക്കിയാലും ആ മെസേജ് നേരെ പോകുന്നത് അവരുടെ നമ്പറിലേക്കാണ്. അത് അങ്ങനെ പോകട്ടെന്ന് ഞാന്‍ കരുതി. പക്ഷേ കുറച്ച് കാലത്തിന് ശേഷം കഥ മാറി.

അവര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി ബാഗുകളും ചെരുപ്പുകളും തുടങ്ങി എന്തും വാങ്ങാം. ഞാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ പെട്ടെന്ന് ഫോണ്‍ വരും. ഞാന്‍ എന്തിന് കാശ് എടുത്തു? എന്ത് കഴിക്കുന്നു? എന്നെല്ലാം ചോദ്യങ്ങള്‍. അത് പക്ഷേ എന്നോട് മാത്രമല്ല. അസിസ്റ്റന്റുമാരോടും ചോദിക്കും. അത് എനിക്ക് നാണക്കേടായി.

ഒരിക്കല്‍ വലിയൊരു സിനിമ വന്നു. അതിന് ഞാന്‍ ട്രീറ്റ് കൊടുക്കണം. ഞാന്‍ കാശും കൊടുത്തു. ഉടനെ ആര്‍തി അസിസ്റ്റന്‍സിനെ വിളിച്ച് എന്തിന് പൈസ എടുത്തു. ആരൊക്കെ ഉണ്ടായി എന്നെല്ലാം ചോദിക്കാന്‍ തുടങ്ങി. അത് എനിക്ക് വലിയ നാണക്കേടായി. ഒടുവില്‍ എടിഎം കാര്‍ഡ് എനിക്ക് തരില്ല എന്നുവരെ എത്തി എന്നാണ് ഒരു യൂട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയം രവി പറഞ്ഞിരിക്കുന്നത്.

Latest Stories

ഇറാന്റെ മിസൈൽ ആക്രമണം: ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി എംബസി; അടിയന്തിര യോഗം വിളിച്ച് യുഎന്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: തോല്‍വിയിലും രണ്ട് പോസിറ്റീവുകള്‍ കണ്ടെത്തി ബംഗ്ലാദേശ് നായകന്‍

ആരും എന്നോട് ചര്‍ച്ചയ്ക്ക് വന്നിട്ടില്ല, ബി. ഉണ്ണികൃഷ്ണന്‍ അങ്ങനെ ചെയ്തത് എന്തിനെന്ന് മനസിലാവുന്നില്ല: പാര്‍വതി തിരുവോത്ത്

ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌; മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

"രോഹിത്തിന്റെ ആ പദ്ധതിയാണ് ഞങ്ങൾ തോൽക്കാനുള്ള കാരണം"; ബംഗ്ലാദേശ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ പ്രേരകശക്തികള്‍; ഇതിഹാസങ്ങളുടെ പേര് പറഞ്ഞ് യശ്വസി ജയ്സ്വാള്‍

'ഭയം' എന്നൊരു വികാരം കൂടി മനുഷ്യര്‍ക്കുണ്ടെന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കൊണ്ട് ഹിറ്റ്മാന് പറഞ്ഞു കൊടുപ്പിക്കണം!

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; ധനസഹായം 145.60 കോടി മാത്രം, മഹാരാഷ്ട്ര 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി....കണക്ക് ഇങ്ങനെ

പറയേണ്ടതെല്ലാം ഹാഷ്ടാഗുകളിലുണ്ട്.. നിറവയറില്‍ അനുശ്രീയുടെ ചിത്രങ്ങള്‍; മിറര്‍ സെല്‍ഫിക്ക് പിന്നില്‍

'ഒന്ന് പൊട്ടി കരഞ്ഞുടെ ബാബർ ചേട്ടാ'; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് കൊടുത്തത് മുട്ടൻ പണി