വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം..; ചര്‍ച്ചയാകുന്നു

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് ആരതി രംഗത്തെത്തിയിരുന്നു.

വിവാഹമോചനം പ്രഖ്യാപിക്കാനുള്ള ജയം രവിയുടെ തീരുമാനത്തെ കുറിച്ചുള്ള പലതരം ചര്‍ച്ചകളാണ് ഇതോടെ ഉയര്‍ന്നു വന്നത്. ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജിയും ജയം രവി നല്‍കിയിട്ടുണ്ട്. ഗായിക കെനിഷയുമായി ജയം രവി റിലേഷന്‍ഷിപ്പിലാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ജയം രവി അടുത്ത കാലത്തായി ഗോവയില്‍ അവധിക്കാലം ചിലവഴിക്കാറുണ്ട്. ജയം രവിയുടെയും ആരതിയുടെയും വിവാഹ വാര്‍ഷിക ദിനമായ ജൂണ്‍ നാലിന് കുടുംബത്തിനൊപ്പം നടന്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 14 വര്‍ഷമായി ജയം രവി വിവാഹ വാര്‍ഷിക ദിനത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ച് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ എത്താറുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. ഗോവയിലേക്ക് അവധി ആഘോഷിക്കാന്‍ നടന്‍ പോയത് ആരതി കണ്ടെത്തിയത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ജയം രവി ഗോവ യാത്രയ്ക്ക് ഉപയോഗിച്ചത് ആരതിയുടെ പേരില്‍ വാങ്ങിയ കാറാണ്. നിരോധിച്ച സണ്‍ ഫില്‍ട്ടര്‍ പേപ്പര്‍ ഒട്ടിച്ചിരുന്നുവെന്നതുകൊണ്ട് തന്നെ നടന്‍ വാഹനം ഉപയോഗിച്ചപ്പോള്‍ പൊലീസ് കാറിന് പിഴ ചുമത്തി.

വാഹനം ആരതിയുടെ പേരില്‍ ആയിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ സന്ദേശം ചെന്നത് ആരതിയുടെ ഫോണിലേക്കാണ്. അപ്പോഴാണ് കെനിഷയെ കുറിച്ച് ആരതി അറിയുന്നത്. ആരതിയുടെ കാര്‍ അമിതവേഗതയില്‍ കെനിഷയാണ് ഓടിച്ചതെന്നും മനസിലാക്കി. ഇതോടെ പ്രശ്‌നങ്ങളായി എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം 30 കഷ്ണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി

തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവം: ഡിജിപിക്ക് മുന്നിൽ എഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

വൈറലായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷന് പിന്നിലെ രഹസ്യം

അന്നയുടെ കുടുംബത്തോട് സംസാരിച്ച് രാഹുൽ ഗാന്ധി, പാർലമെൻ്റിൽ തൊഴിൽ സമ്മർദ്ദ പ്രശ്നം ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി

ഇവൈ ജീവനക്കാരിയുടെ മരണം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരൻ ബിജെപിയിൽ

"ഞാൻ പഴയ കോൺഗ്രസ് ആണ്, ഞാൻ മാത്രമല്ല ഇഎംഎസ്സും പഴയ കോൺഗ്രസ് ആണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

പേസർമാരുടെ തോളിലേറി ഇന്ത്യ, രണ്ടാം ദിനം ബംഗ്ലാദേശിനെതിരെ ആതിഥേയർക്ക് ലീഡ്

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി; സത്യവാചകം ചൊല്ലി അധികാരത്തിലേറി അതിഷി മര്‍ലേന

അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം... അത് അഹങ്കാരമല്ല; നിഖിലയെ വിമര്‍ശിച്ച പോസ്റ്റിന് മന്ത്രിയുടെ മറുപടി, വൈറല്‍