പ്രിയങ്കയെ വിവാഹം ചെയ്‌തോ? ജയം രവിയുടെ ചിത്രം ചര്‍ച്ചയാകുന്നു, സത്യം ഇതാണ്

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജയം രവി. വേര്‍പിരിയാനുള്ള നടന്റെ തീരുമാനത്തെ തള്ളി ഭാര്യ ആര്‍തി രംഗത്തെത്തിയതോടെ പല വെളിപ്പെടുത്തലുമായി ജയം രവി രംഗത്തെത്തിയിരുന്നു. ഇതിനിടെ നടന്റെ ഒരു വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നടി പ്രിയങ്ക മോഹനെ വിവാഹം ചെയ്തതായി തോന്നിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ ഈ വിവാഹ ചിത്രം ജയം രവിയും പ്രിയങ്കയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്രദര്‍’ എന്ന സിനിമയിലേതാണ് എന്നതാണ് സത്യം.

എന്നാല്‍ വിവാഹം ചെയ്ത രീതിയില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ക്യാപ്ഷനൊന്നുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ആരാധകരെ ആശയക്കുഴപ്പത്തില്‍ ആക്കുകയായിരുന്നു. ഒക്ടോബര്‍ 13ന് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ബ്രദര്‍. എം രാജേഷ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

അതേസമയം, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്നാണ് ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ആര്‍തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ജയം രവി രംഗത്തെത്തിയത്. ആര്‍തിയുടെ അമിത നിയന്ത്രണങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നാണ് ജയം രവി പറയുന്നത്.

തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. ജോയിന്റ് അക്കൗണ്ടില്‍ നിന്നും താന്‍ പണം പിന്‍വലിച്ചാല്‍ ആര്‍തി അതിനെ കുറിച്ച് അന്വേഷിക്കും, അസിസ്റ്റന്റുമാരെ വിളിച്ച് ചോദിക്കും എന്നാണ് ജയം രവി പറയുന്നത്. തനിക്ക് എടിഎം കാര്‍ഡ് തരാതെ ആയി. സമ്മര്‍ദ്ദം താങ്ങാനാകാതെ താന്‍ സൈക്കോളജിസ്റ്റിനെ കണ്ടതായും ജയം രവി പറഞ്ഞിട്ടുണ്ട്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?