വിവാഹമോചനം എന്റെ അറിവോ സമ്മതമോ ഇല്ലാതെ.. എന്റെ മക്കളെ വേദനിപ്പിക്കാന്‍ അനുവദിക്കില്ല; ജയം രവിക്കെതിരെ ആര്‍തി

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് നടന്റെ ഭാര്യ ആര്‍തി. തങ്ങളുടെ വിവാഹ ജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്ന് ആര്‍തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

2009ല്‍ ആണ് നിര്‍മ്മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആര്‍തിയും ജയം രവിയും വിവാഹിതരാകുന്നത്. രണ്ട് ദിവസം മുമ്പാണ് ജയം രവി താനും ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നു എന്നാണ് ആര്‍തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ആര്‍തിയുടെ കുറിപ്പ്:

ഈയിടെയായി ഞാന്‍ എന്റെ ഭര്‍ത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ആ അവസരം നിഷേധിക്കപ്പെട്ടു. ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താല്‍പര്യത്തിന് വേണ്ടിയല്ല. വളരെ വേദനാജനകമായ ഈ അവസ്ഥയില്‍, പരസ്യമായി ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പക്ഷേ, എന്നെ കുറ്റപ്പെടുത്തി, എന്റെ പെരുമാറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങളെ ഞാന്‍ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഒരു അമ്മയെന്ന നിലയില്‍, എന്റെ കുട്ടികളുടെ ക്ഷേമവും ഭാവിയുമാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ എന്റെ മക്കളെ വേദനിപ്പിക്കാന്‍ അനുവദിക്കില്ല. ഈ നുണകളെ നിഷേധിക്കേണ്ടത് എന്റെ പ്രാഥമികമായ കടമയാണ്. നിഷേധിക്കാത്ത നുണകള്‍ ഒടുവില്‍ സത്യമായി വിശ്വസിക്കപ്പെടും എന്നതു തന്നെയാണിതിന് കാരണം.

ഈ ദുഷ്‌കരമായ സമയത്ത് എന്റെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് ആവശ്യമായ ധൈര്യവും ധൈര്യവും നല്‍കുകയും ചെയ്യേണ്ടത് എന്റെ പ്രാഥമിക കടമയാണ്. ഒരു പക്ഷപാതവുമില്ലാതെ കാലം വസ്തുതകള്‍ വെളിപ്പെടുത്തുമെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഞാനും കുട്ടികളും ഈ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ വ്യക്തിപരമായ വികാരങ്ങളെ മാനിക്കാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം