ബോളിവുഡ് താരത്തെ വരെ പരിഗണിച്ചു, എന്നാല്‍ ആ രണ്ട് നടിമാരും നോ പറഞ്ഞു; 'അലീന' ആകാന്‍ ആദ്യം സമീപിച്ചത് മറ്റ് രണ്ട് പേരെ

‘ദേവദൂതന്‍’ റീ റിലീസ് പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ തിയേറ്ററില്‍ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 2000ല്‍ റിലീസ് ചെയ്തപ്പോള്‍ പരാജയപ്പെട്ട ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആദ്യദിനം 56 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 100 ആയി വര്‍ദ്ധിപ്പിച്ചിരുന്നു.

രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ 143 തിയേറ്ററുകളായാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ അണിയറയില്‍ നടന്ന സംഭവങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അലീന എന്ന ആഞ്ജലീന ഇഗ്‌നേഷ്യസ് എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് നടി ജയപ്രദയെ ആയിരുന്നില്ല എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞിരിക്കുന്നത്.

അലീന എന്ന കഥാപാത്രമായി തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുടെ മനസില്‍ ഉണ്ടായിരുന്നത് നടി മാധവി ആയിരുന്നു. എന്നാല്‍ 1982ല്‍ ചെയ്യാനിരുന്ന സിനിമ നീണ്ടുപോയി. 2000ല്‍ സിനിമ ഓണ്‍ ആയപ്പോള്‍ കഥാപാത്രത്തിന്റെ ചെറുപ്പകാലവും പ്രായമായ അവസ്ഥയും ഒരുപോലെ അവതരിപ്പിക്കാനാവുന്ന ഒരു നായിക വേണം എന്നായി.

മാധവിക്ക് അത് പറ്റില്ല എന്ന് മനസിലായതോടെ നിര്‍മ്മാതാക്കള്‍ മറ്റൊരു നായികയെ തേടി. ബോളിവുഡ് താരം രേഖയെയും അലീന എന്ന കഥാപാത്രത്തിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് ആയതിനാല്‍ രേഖ നോ പറഞ്ഞു. പിന്നീടാണ് ജയപ്രദ സിനിമയിലേക്ക് വരുന്നത്.

അതേസമയം, ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തിയ ദേവദൂതന്‍ ഇതുവരെ 3 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിക്കഴിഞ്ഞു. ക്ലാസിക് കള്‍ട്ട്, കാലം തെറ്റി വന്ന സിനിമ എന്ന വിശേഷണങ്ങളോടെ ആയിരുന്നു സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. മോഹന്‍ലാലിന്റെ വിശാല്‍ കൃഷ്ണമൂര്‍ത്തി, വിനീത് അവതരിപ്പിച്ച മഹേശ്വര്‍ എന്നീ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

Latest Stories

'വിട ചൊല്ലാൻ രാജ്യം'; മൻമോഹൻ സിങിന് എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്രയെ അനുഗമിച്ച് ആയിരങ്ങൾ

ഒരു സംസ്ഥാനത്തും ഭരണമില്ല, എംപിയുമില്ല; കോൺഗ്രസിനേക്കാൾ സംഭാവന നേടിയത് ഈ പാർട്ടി! ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

ബിജെപിക്കാര്‍ ചോദിച്ചിട്ടില്ല വീട്ടിലേക്ക് വന്നത്; തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പം; വീണ്ടും വിശദീകരിച്ച് മേയര്‍; തൃശൂരില്‍ കേക്ക് വിവാദം കത്തുന്നു

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും

ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ല; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചു

BGT 2024: ചർച്ചക്കിടയിൽ മുൻ ഇന്ത്യൻ താരങ്ങൾ തമ്മിൽ വമ്പൻ ലൈവ് അടി; സംഭവം വൈറൽ

മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും; സംസ്കാരം രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍, പൂർണ സൈനിക ബഹുമതികളോടെ

BGT 2024: പറ്റില്ലേൽ കളഞ്ഞിട്ട് പോണം; റിഷഭ് പന്ത് ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ താരം എന്ന് ആരാധകർ; വിമർശനം ശക്തം

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

BGT 2024: രോഹിതിന്റെ കാര്യത്തിൽ അങ്ങനെ തീരുമാനം ആയി; വരും ദിവസങ്ങളിൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും; അജിത് അഗാർക്കർ മെൽബണിൽ