'കാശുള്ളവര്‍ക്ക് എന്തുമാകാം'; ജയറാമിനൊപ്പം ശബരിമലയില്‍ എത്തിയ പാര്‍വതിക്ക് പരിഹാസം, പിന്തുണയുമായി ആരാധകര്‍

ജയറാമിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തി പാര്‍വതി. ആദ്യമായാണ് ജയറാമും പാര്‍വതിയും ഒരുമിച്ച് ശബരിമലയില്‍ എത്തുന്നത്. മാലയിട്ട്, ഭക്തിനിര്‍ഭരമായി ശബരിമലയില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രങ്ങള്‍ ജയറാമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. 52-53 വയസ് പാര്‍വതിക്ക് കഴിഞ്ഞോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ”കാശുള്ളവര്‍ക്ക് എന്തുമാകാം” എന്ന നെഗറ്റീവ് കമന്റുകളും എത്തുന്നുണ്ട്. താരത്തിന് 53 വയസ് ആയെന്ന് വ്യക്തമാക്കി പിന്തുണയുമായി ആരാധകരും എത്തുന്നുണ്ട്.

സന്നിധാനത്ത് ജയറാം പതിവായി എത്താറുണ്ട്. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയില്‍ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ശബരിമലയില്‍ എത്തിയിരുന്നു. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് ജയറാമിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

ഏപ്രില്‍ 28ന് റിലീസിന് ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍2വില്‍ ആള്‍വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം വേഷമിടുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണിത്. ജയറാമിന്റെ പ്രകടനം പ്രശംസകള്‍ നേടിയിരുന്നു.

തെലുങ്കിലും തമിഴിലും മലയാളത്തിലുമായി താരത്തിന്റെ മറ്റ് സിനിമകളും ഒരുങ്ങുന്നുണ്ട്. അതേസമയം, വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് പാര്‍വതി. താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം