‘വാക്കുകൾക്ക് അതീതമായ പ്രതിഭകൾ, ചരിത്രത്തിന്റെ ഭാഗമാകാൻ പൊന്നിയിൻ സെൽവൻ'; ലോക്കേഷൻ ചിത്രവുമായി ജയറാം

ജയം രവിയെ പ്രധാന കഥാപാത്രമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രം പൊന്നിയിൻ സെൽവന്റെ ലോക്കേഷൻ ചിത്രവുമായി മലയാളികളുടെ പ്രിയതാരം ജയറാം. സിനിമയുടെ ലോക്കേഷനിൽ ഇരിക്കുന്ന ജയറാമിന്റെയും സഹപ്രവർത്തരുടെയും ചിത്രമാണ് സോഷ്യൽ മീഡിയായിൽ വെെറലായി മാറിട്ടുള്ളത്. ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ ടീസർ പുറത്തു വന്നതിനു പിന്നാലെ, ടീസറിൽ സെക്കന്റുകൾ മാത്രം മിന്നിമാഞ്ഞ ജയറാമിന്റെ കഥാപാത്രവും സൈബർ ഇടങ്ങളിൽ ചർച്ചയായി മാറിയിരുന്നു.

പിന്നാലെയാണ്  ജയറാം ലോക്കേഷൻ ചിത്രം പങ്കുവെച്ചത്.‘രവിവര്‍മ്മൻ…മണിരത്നം വാക്കുകൾക്ക് അതീതമായ പ്രതിഭകൾ. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന പൊന്നിയിൻ സെൽവൻ.. ഒരുപാട് ആഗ്രഹിച്ച വേഷം.. ആൾവാർക്ക് അടിയൻ നമ്പി’ എന്ന അടിക്കുറിപ്പോടെയാണ് ജയറാം പങ്കുവെച്ചിട്ടുള്ളത്. അതിഗംഭീര സെറ്റും കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങൾകൊണ്ടും സമ്പുഷ്ടമാണ് ടീസർ.

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര തുടങ്ങിയവർ  ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നത്തിന്റെ ലക്ഷ്യം. ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം