ജയറാമും ക്രിക്കറ്റ് താരം സഞ്ജു സാംസണും സുഹൃത്തുക്കളാണെന്നുള്ളത് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ ഭാര്യ ചാരുവിനൊപ്പം സഞ്ജു സാംസണ് എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായത്.ഇപ്പോഴിതാ നടന് ജയറാം സഞ്ജുവിന്റെ ശബ്ദം അനുകരിക്കുന്ന ഓഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു ചെറിയ ശ്രമം” എന്നാണ് ഓഡിയോ പങ്കുവെച്ചതിനൊപ്പം ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
View this post on Instagram
ഐപിഎല്‍ ആരംഭിച്ചതു പ്രമാണിച്ച് സഞ്ജുവിന് ആശംസകളുമായി താരം എത്തിയിരുന്നു. ജയറാമേട്ടാ തകര്‍ത്തു, വേറെ ലെവല്‍, എന്ന് തുടങ്ങിയ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പോസ്റ്റിനു താഴെ പങ്കുവെക്കുന്നത്.
നിലവില്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ് ജയറാം. മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വനാണ് ജയറാം അവസാനം അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28 നു തിയറ്ററുകളിലെത്തും.