ജയറാം എന്ന കര്‍ഷകന്‍ ; പച്ചക്കറി തോട്ടത്തില്‍ വിളവെടുപ്പ്, വീഡിയോ

നടന്‍ ജയറാം നല്ലൊരു കര്‍ഷകന്‍ കൂടിയാണ്. ഇപ്പോഴിതാ ജയറാം പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

മനസ്സിനക്കരെ എന്ന ചിത്രത്തിലെ ‘മറക്കുടയാല്‍ മുഖം മറയ്ക്കും’ എന്ന ഗാനവും പശ്ചാത്തലത്തില്‍ ജയറാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷിക്ക് പുറമെ പശു ഫാമും ജയറാമിന് ഉണ്ട്. ആനന്ദ് എന്നാണ് ഫാമിന് നല്‍കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്സി പശുക്കളുമുണ്ട്.

ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. നെല്ല്, തെങ്ങ് കൃഷിയും അദ്ദേഹം നടത്തുന്നുണ്ട്.

Read more

അതേസമയം, തെലുങ്കില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.