'നമ്പിക്ക് ഈ ലുക്ക് ആയിരുന്നെങ്കില്‍ നായകന്‍മാര്‍ വിയര്‍ത്തേനെ...'; ആള്‍വാര്‍ കടിയന്‍ നമ്പിയുടെ ആദ്യ ലുക്ക് പുറത്തുവിട്ട് ജയറാം

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി എന്നിവര്‍ക്കൊപ്പം തന്നെ കൈയ്യടി നേടിയ താരമാണ് ജയറാം. ആള്‍വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെ തന്റെ അഭിനയം കൊണ്ട് ജയറാം മികച്ചതാക്കിയിരുന്നു. കുടുമയും കുടവയറുമുള്ള രൂപത്തിലാണ് ചിത്രത്തില്‍ ജയറാം എത്തിയത്.

എന്നാല്‍ ഇങ്ങനെ ആയിരുന്നില്ല ആള്‍വാര്‍ കടിയന്‍ നമ്പിയുടെ ലുക്ക്. മണിര്തനം ആദ്യം തിരഞ്ഞെടുത്ത ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ജയറാം ഇപ്പോള്‍. കുറ്റിത്തലമുടിയും കുറ്റിത്താടിയുമുള്ള രൂപത്തിലാണ് ഈ ചിത്രത്തില്‍ ജയറാം. നിരവധി പേരാണ് ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

നായകന്മാരേക്കാള്‍ ലുക്ക് നമ്പിക്കു വരുന്നതു കൊണ്ടാണ് ഈ ലുക്ക് സംവിധായകന്‍ വേണ്ടെന്നു വച്ചതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. ഈ ലുക്കില്‍ വന്നിരുന്നെങ്കില്‍ വന്ദിയതേവനും പൊന്നിയിന്‍ സെല്‍വനുമെല്ലാം നമ്പിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒന്ന് വിയര്‍ത്തേനേ എന്നാണ് ഒരാളുടെ കമന്റ്.

എന്നാല്‍ സിനിമയിലെ ലുക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പൊന്നിയിന്‍ സെല്‍വന്‍. 400 കോടിയിലേറെയാണ് ചിത്രം ആഗോളതലത്തില്‍ ഇതുവരെ നേടിയത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം