തകര്‍പ്പന്‍ പ്രകടനവുമായി ജയസൂര്യ; 'തൃശൂര്‍ പൂരം' മേക്കിംഗ് വീഡിയോ

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ജയസൂര്യ ചിത്രം തൃശൂര്‍ പൂരത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. ആക്ഷന്‍ സീക്വന്‍സുകളുടെ മേക്കിങ് രംഗങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ജയസൂര്യയുടെ സാഹസികതയും പ്രയത്‌നവും തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഡ്യൂപ്പില്ലാതെയുള്ള ജയസൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററുകളില്‍ വമ്പന്‍ കൈയടിയാണ് നേടി കൊടുക്കുന്നത്. ഓരോ ഫൈറ്റ് രംഗം കഴിയുമ്പോഴും ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ അടുത്ത് ചെന്ന് അവരെ പരിപാലിക്കുന്ന ജയസൂര്യയെയും വീഡിയോയില്‍ കാണാം.

പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more

രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനന്‍ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രം കൂടിയാണ് തൃശൂര്‍ പൂരം.