ജയസൂര്യ- മഞ്ജു വാര്യര്‍ ചിത്രം 'മേരി ആവാസ് സുനോ'; ചിത്രീകരണം പുരോഗമിക്കുന്നു

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന “മേരി ആവാസ് സുനോ” ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.

പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ജോണി ആന്റണി, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുംബൈ, കശ്മീര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ഒരുക്കുന്ന വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം ഒരുക്കുന്നു. ലോക റേഡിയോ ദിനമായ ഫെബ്രുവരി 13ന് ആയിരുന്നു ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് ചിത്രം പ്രഖ്യാപിച്ചത്. ഒരു റേഡിയോയും മൈക്കുമാണ് പോസ്റ്ററിലുള്ളത്.

സൗണ്ട് ഡിസൈന്‍-അരുണ്‍ വര്‍മ്മ, പ്രൊജക്ട് ഡിസൈന്‍-ബാദുഷ എന്‍.എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിത്ത് പിരപ്പനംകോട്, ആര്‍ട്ട്-ത്യാഗു തവന്നൂര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കിരണ്‍ രാജ്, കോസ്റ്റ്യൂം-അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി, ഡിസൈന്‍-താമിര്‍ ഓക്കെ, പി.ആര്‍.ഒ-പി. ശിവപ്രസാദ്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്