ഷോര്‍ട്ട് ഫിലിമായി ചെയ്യാന്‍ ഉദ്ദേശിച്ച സബ്ജക്ട്, ആദ്യം പരാജയം.. പിന്നാലെ ഹിറ്റ്; ഇനി മൂന്നാം ഭാഗം വരുന്നു

ആദ്യം ഷോര്‍ട്ട് ഫിലിം ആയി ചെയ്യാന്‍ ഉദ്ദേശിച്ച സബ്ജക്ട് പിന്നീട് സിനിമയായി, എന്നാല്‍ തിയേറ്ററില്‍ വന്‍ പരാജയമായി. പക്ഷെ ടിവിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു. രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ നിറചിരിയുടെ മാലപടക്കം കൊളുത്തി. ഇനി മൂന്നാം ഭാഗത്തിന്റെ വരവാണ്.

‘ആട് 3’ എന്ന് വരും എന്ന ചോദ്യത്തിനുള്ള മറുപടി കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്ക് ലഭിച്ചു കഴിഞ്ഞു. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കള്‍ട്ട് കോമഡി ചിത്രമാണ് ‘ആട്’. ജയസൂര്യയും വിജയ് ബാബുവും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

”പാപ്പനും പിള്ളേരും വരുവാ കേട്ടോ…ഇനി അങ്ങോട്ട് ”ആടുകാലം” എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്. മൂന്നാം വരവില്‍ പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കല്‍ അബുവും സാത്താന്‍ സേവ്യറും ഷര്‍ബത്ത് ഷമീറും ക്യാപ്റ്റന്‍ ക്ലീറ്റസും ശശി ആശാനുമൊക്കെ ഉണ്ടാകും.

കഴിഞ്ഞ രണ്ട് ഭാഗങ്ങളില്‍ നിന്നും മാറി വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുന്നത്. ഏകദേശം 40 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും വലിയ നിര്‍മാണ സംരംഭമാകും ആട് 3. 2015ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയേറ്ററുകളിലെത്തുന്നത്.

തുടര്‍ന്ന് ഈ ജനപ്രീതിയുടെ പിന്തുണയിലാണ് സിനിമയുടെ രണ്ടാം ഭാഗം നിര്‍മാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാന്‍ തീരുമാനിച്ചതും. അങ്ങനെ 2017ല്‍ ആട് 2 എത്തി. മലയാളസിനിമയില്‍ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പര്‍ഹിറ്റായി മാറിയത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി