'നമ്മള് മനുഷ്യന്മാരല്ലേ, നമുക്കും തെറ്റൊക്കെ പറ്റില്ലേ'; ആകാംക്ഷയുണര്‍ത്തി അന്വേഷണം ട്രെയിലര്‍

ജയസൂര്യ നായകനായെത്തുന്ന ചിത്രം “അന്വേഷണ”ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. “സത്യം എപ്പോഴും വിചിത്രമായിരിക്കും” എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസിന്റേതാണ്.

ലാല്‍, വിജയ് ബാബു,ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ്.ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും.

നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് സീരിസിന്റെ 3ഡി വേര്‍ഷന്‍, പ്രജേഷ് സെന്‍ ഒരുക്കുന്ന വെള്ളം, നടന്‍ സത്യന്റെ ജീവിതം പറയുന്ന ബയോപിക്, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, വി.കെ പ്രകാശ് ഒരുക്കുന്ന ഇ. ശ്രീധരന്റെ ജീവിതകഥ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. തൃശൂര്‍ പൂരമായ ജയസൂര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Latest Stories

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

ഉദ്ദവോ ഷിന്‍ഡേയോ? ആരെ തള്ളും ആരെ കൊളളും മറാത്താഭൂമി; താക്കറേ തുറന്നുവിട്ട ഗര്‍ജ്ജിക്കുന്ന കടുവയെ തളയ്ക്കാനാകുമോ ബിജെപിയ്ക്ക്?

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ദീപശിഖ തെളിയിച്ച് പിആര്‍ ശ്രീജേഷ്

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍

അത്യാവശ്യമായി ഒന്‍പത് ലക്ഷം വേണം; ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് മനാഫ്