മഹാമാന്ത്രികന് കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാര്: ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്‍’, ‘ജോ ആന്‍ഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്.
രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന പ്രതീക്ഷ വളര്‍ത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്ക മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്.
ആര് രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തും. കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി.
ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് റിലീസ്.