'ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തില്‍ നിന്നും ഇറക്കിവിടാന്‍ കഴിയില്ല'; വെള്ളം പൂര്‍ത്തിയായി

“ക്യാപ്റ്റന്‍” എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “വെള്ളം”ത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജയസൂര്യ തന്നെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. മുരളി എന്ന സാധാരണക്കാരനായ തൊഴിലാളിയാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിടുന്നത്.

സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്‌കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മ്മിച്ചിരിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ ബിജു തോരണത്തേല്‍, ജോസ്‌കുട്ടി ജോസ് മഠത്തില്‍. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Read more