'ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം'

വ്യവസായ മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോല്‍സവത്തില്‍ മന്ത്രിമാരെ ഇരുത്തിപ്പൊരിച്ച് നടന്‍ ജയസൂര്യ. മന്ത്രിമാരെ വേദിയില്‍ ഇരുത്തിക്കൊണ്ട് വിമര്‍ശിക്കുന്ന ജയസൂര്യയുടെ പ്രസംഗം വൈറലായിരിക്കുകയാണ്. പുതുതല മുറ കൃഷിയിലേക്ക് വരുന്നില്ലന്നും, ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളിപുരളാന്‍ താല്‍പര്യമില്ലന്നുമുള്ള കൃഷിമന്ത്രിയുടെ പ്രസംഗമാണ് ജയസൂര്യയെ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത്.

ജയസൂര്യയുടെ വീഡിയോ ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ജയസൂര്യയ്‌ക്കെതിരെ സര്‍ക്കാരിന്റെ പ്രതികാരനടപടി ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കുറിപ്പുകള്‍. ‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്’, വൈറലായ വീഡിയോ പങ്കുവച്ച് വി.ടി ബല്‍റാം കുറിച്ചു. ”സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം”, എന്നായിരുന്നു ജയസൂര്യയുടെ ചിത്രം പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.

പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമൊണ് ജയസൂര്യ മന്ത്രിമാരോട് പറഞ്ഞത്. സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്.

Read more

തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് പുതിയ തലമുറ കൃഷിയിലേക്ക് വരുന്നത്, ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്നാണ് കൃഷിമന്ത്രി പി പ്രസാദിനെയും, വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തിക്കൊണ്ട് ജയസൂര്യ പറഞ്ഞത്.